ജെ ഡിഎസ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെക്കാൻ തയ്യാർ, ജോസ് തെറ്റയിൽ

Advertisement

കൊച്ചി . ജെ ഡിഎസ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെക്കാൻ തയ്യാർ എന്ന് ജോസ് തെറ്റയിൽ. പദവി അല്ല തനിക്ക് വലുത് നിലപാട് എന്നും ജോസ് തെറ്റയിൽ പറഞ്ഞു. ദേവഗൗഡ ബന്ധം ഉപേക്ഷിച്ചേക്കും എന്നും സൂചനഎമനവ. നിലവിലുളള മറ്റു പാർട്ടിയിൽ ലയിക്കാനോ പുതിയ പാർട്ടി രൂപീകരിക്കാനോ നീക്കം. 27ന് സംസ്ഥാന ഘടകം കൊച്ചിയിൽ യോഗം ചേരും.

ബിജെപിയെ പിന്തുണയ്ക്കുന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ നിരാകരിച്ചുകൊണ്ട് തന്നെ
കേരളത്തിൽ ഇടതുപക്ഷത്തിന് ഒപ്പം എന്നായിരുന്നു ജെഡിഎസ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. എന്നാൽ പിന്നീട് ഉണ്ടായ ആരോപണങ്ങളും രാഷ്ട്രീയ വിവാദങ്ങളും നിലപാട് കടുപ്പിക്കാൻ സംസ്ഥാന ഘടകത്തിന് മേലേറ്റ സമ്മർദ്ദം കൂടി ആണ്. ദേശീയ നേതൃത്വം ബിജെപിക്കൊപ്പം എങ്കിൽ ആ നിലപാടിനൊപ്പം നിൽക്കില്ല. കേരള ഘടകത്തിന് ഒറ്റ നിലപാട് ഉള്ളൂ ദേശീയ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്നും ജോസ് തെറ്റയിൽ പ്രതികരിച്ചു.

ബിജെപിയെ പിന്തുണയ്ക്കാനുള്ള തീരുമാനം ദേവഗൗഡ ഒറ്റയ്ക്ക് എടുത്തതാണെന്നും കോൺഗ്രസ് നിലപാടുകൾ ബി ജെ പി യെ പിന്തുണക്കാൻ കാരണമായി എന്നും വിമർശനം ഉണ്ട്.ബിജെപി സിപിഐഎം കൂട്ടുകെട്ടിന്റെ ഭാഗമാണ് ജെഡിഎസിനെ നിലനിർത്താനുള്ള നീക്കം എന്ന് കെ മുരളീധരൻ പ്രതികരിച്ചു.വെള്ളിയാഴ്ച കൊച്ചിയിൽ ജെഡിഎസ് കേരള ഘടകത്തിന്റെ യോഗം ചേരും. തുടർ നടപടികൾ യോഗത്തിൽ ചർച്ചയാകും