ആലപ്പുഴ. ജില്ലയില്‍ എലിപ്പനി ജാഗ്രത നിർദ്ദേശം കർശനമാക്കി ജില്ലാ ആരോഗ്യ വിഭാഗം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഏഴ് പനിമരണങ്ങളിൽ മൂന്നെണ്ണം എലിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.ഇടവിട്ട് പെയ്യുന്ന മഴ കാരണം പല സ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതിനാലാണ് എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചത്.നായ, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. അതിനാൽ കര്‍ഷകര്‍, തൊഴിലുറപ്പ് ജോലിക്കാര്‍ തുടങ്ങി മണ്ണും വെള്ളവുമായി ഇടപെടുന്നവര്‍ക്കും മലിനമായ വെള്ളത്തിലോ മണ്ണിലോ ഇറങ്ങുന്നവര്‍ക്കും എലിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ മുൻകരുതലെടുക്കണമെന്നും ഡിഎം ഒ അറിയിച്ചു