ഈരാറ്റുപേട്ടയിൽ പലസ്തീൻ ഐക്യദാർഢ്യറാലി; കേസ്

Advertisement

കോട്ടയം:
ഈരാറ്റുപേട്ടയിൽ പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയവർക്കെതിരെ പോലീസ് കേസ്. പുത്തൻപള്ളി ഇമാമും നഗരസഭ വൈസ് ചെയർമാനുമടക്കം കണ്ടാൽ അറിയാവുന്ന 20 പേർക്കെതിരെയാണ് കേസ്. ഗതാഗത തടസം സൃഷ്ടടിച്ചെന്നും അന്യായമായി കൂട്ടംകൂടിയെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി. ഈരാറ്റുപേട്ട പൌരാവലിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തിരുന്നു. ഈരാറ്റുപേട്ടയിൽ തീവ്രവാദ പ്രവർത്തനമുണ്ടെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിനു പിന്നാലെയാണ് റാലിക്കെതിരേയും കേസെടുത്തിരിക്കുന്നത്.

Advertisement