കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനസ്ഥാപിച്ചു. എട്ടാം വളവിൽ കുടുങ്ങിയ ലോറി മാറ്റിയതോടെ വാഹനങ്ങൾ പതിയെ നീങ്ങി തുടങ്ങി. ഏഴ് മണിക്കൂറോളമാണ് യാത്രക്കാർ ചുരത്തിൽ കുടുങ്ങിയത്.ചുരം അടിവാരം മുതൽ ലക്കിടി വരെ നിരവധി വാഹനങ്ങൾ ആണ് മണിക്കൂറുകളായി കുടുങ്ങിക്കിടക്കുന്നത്. ചുരത്തിൽ കുടുങ്ങിയവർ ചുരം പൂർണമായും കടന്ന് പോകാൻ ഇനിയും മണിക്കൂറുകൾ എടുക്കും.
അവധി ദിനമായതിനാൽ നിരവധി യാത്രക്കാർ ചുരം വഴി സഞ്ചരിക്കുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിന് ഇടയാക്കിയിട്ടുണ്ട്.
ചുരത്തിൽ മഴ പെയ്യുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.