രാജ്ഭവനോട് പോരിനിറങ്ങാനാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ അതിനെ താൻ സ്വാഗതം ചെയ്യുന്നു, ഗവർണർ

Advertisement

തിരുവനന്തപുരം.നിയമസഭ പാസാക്കി താൻ ഒപ്പിടാത്ത ബില്ലുകളിൽ സർക്കാരിനോട് വ്യക്തത ചോദിച്ചിട്ടുണ്ടെന്ന് ഗവർണർ. ബില്ലുകളിന്മേൽ വ്യക്തതയുണ്ടായാൽ അതിനനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കും. സർക്കാർ രാജ്ഭവനോട് നിരന്തരമായി വഴക്കിടുകയാണ്.

താൻ നിയമിച്ച വൈസ് ചാൻസലർക്ക് ഷോ കോസ് നോട്ടീസ് നൽകിയത് അതിന്റെ ഉദാഹരണമാണെന്നും ഗവർണർ. രാജ്ഭവനോട് പോരിനിറങ്ങാനാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ അതിനെ താൻ സ്വാഗതം ചെയ്യുന്നെന്നും ഗവർണർ വ്യക്തമാക്കി. അതേ സമയം മറ്റു രാഷ്ട്രീയ വിഷയങ്ങളിൽ തൽക്കാലം പ്രതികരിക്കാനില്ലെന്നും ഗവർണർ പറഞ്ഞു.

Advertisement