കണ്ണൂർ: കണ്ണൂർ ചിറക്കലിൽ ചരക്കുട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകൾക്ക് പരിക്കേറ്റു. ചാലാട് പഞ്ചാബി റോഡിൽ മൂർക്കോത്ത് വീട്ടിൽ പി.പി. ശ്രീന (44) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ നക്ഷത്രയെ (16) പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് 01:45-ഓടെ ചിറക്കൽ ആർപ്പാന്തോടിന് സമീപം റെയിൽവേ ട്രാക്കിലാണ് സംഭവം.
ഭർത്താവിന്റെ ചാലാട്ടെ വീട്ടിൽനിന്ന് ഡോക്ടറെ കാണാനായി രാവിലെ പുറപ്പെട്ടതായിരുന്നു ഇവർ. ഉച്ചയോടെയാണ് പരിസരവാസികൾ മൃതദേഹം കണ്ട് തിരിച്ചറിഞ്ഞത്.
പയ്യാമ്പലം ഗവ. ഗേൾസ് എച്ച്.എസ്.എസ്. പ്ലസ്ടു വിദ്യാർഥിനിയാണ് നക്ഷത്ര.
ശ്രീനയുടെ അച്ഛൻ: പരേതനായ ദാമോദരൻ. അമ്മ: പി.വി. ജാനകി. ശ്രീനയുടെ മകൻ: നവനീത് ( വിദ്യാർഥി).
വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടത്തി.
ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മൃതദേഹം കണ്ണൂർ ജില്ലാ ആസ്പത്രി മോർച്ചറിയിൽ. സംസ്കാരം നാളെ നടക്കും.