സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ കനത്തേക്കും.ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
അറബിക്കടലിലെ അതി ശക്തമായ ചുഴലിക്കാറ്റായ തേജ് ചൊവ്വാഴ്ച ഉച്ചയോടെ ഒമാൻ -യെമൻ തീരത്ത് അൽ ഗൈദാക്കും സലാലാക്കും ഇടയിൽ കര തൊടാൻ സാധ്യത.
ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യുന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യത. ബുധനാഴ്ച വൈകുന്നേരത്തോടെ ബംഗ്ലാദേശ് തീരത്ത് ചിറ്റഗോങ്നും ഖേപുപ്പരയ്ക്കും ഇടയിൽ അതി തീവ്ര ന്യുന മർദ്ദമായി കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.