2023 ഒക്ടോബർ 23 തിങ്കൾ
BREAKING NEWS
👉 കണ്ണൂർ കേളകം രാമച്ചിയിൽ 5 അംഗ സായുധ മാവോയിസ്റ്റ് സംഘമെത്തി. വീട്ടിൽ കയറി മൊബൈലും, ലാപ്ടോപ്പും ചാർജ് ചെയ്തു. ഒരു മാസം മുമ്പും ഇവിടെ മാവോയിസ്റ്റുകൾ എത്തിയിരുന്നു.
👉കരിപ്പൂരിൽ എയർ ഇന്ത്യാ വൈകിയതിൽ പ്രതിഷേധം.വിമാനം വൈകിയത് അറിയിച്ചില്ലെന്ന് യാത്രാ ക്കാർ.
👉 താമരശ്ശേരി ചുരത്തിൽ ഇന്നലെ ആരംദിച്ച ഗതാഗത കുരുക്ക് തുടരുന്നു. അവധി ആഘോഷത്തിനായി സഞ്ചാരികൾ കൂട്ടത്തോടെ എത്തിയതാണ് കാരണം.
👉ആറൻമുള കോട്ടയിൽ മഴയിൽ വീട് തകർന്ന് വീട്ടമ്മയ്ക്ക് പരിക്കേറ്റു. തലയ്ക്ക് മുറിവേറ്റ അജിതകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
🌴 കേരളീയം 🌴
🙏മൂന്നു ദിവസം ഇടിമിന്നലോടുകൂടി മഴ. ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്രമാകും. ഇത് ഇന്നു ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.
🙏നവരാത്രിയുടെ ഭാഗമായി രാജ്യമൊട്ടാകെ പൂജവയ്പ്. പുസ്തകങ്ങളും പണിയായുധങ്ങളും പൂജവച്ചു. സരസ്വതീ ക്ഷേത്രങ്ങളില്‍ നാളെ വിദ്യാരംഭം.
🙏മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തില്‍ വനിതാ ഫൈറ്റര്‍ ടെസ്റ്റ് പൈലറ്റുമാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്. വനിതാ റോബോട്ടിനെ ആളില്ലാ ബഹിരാകാശ വാഹനത്തില്‍ അയക്കും. പിന്നീട് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ സഞ്ചാരികളെ മൂന്നു ദിവസം പാര്‍പ്പിച്ച് തിരിച്ചെത്തിക്കും. അദ്ദേഹം പറഞ്ഞു.
🙏നെല്ലു സംഭരണം സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കില്ലെന്നും സപ്ലൈകോ തന്നെ തുടരുമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. നെല്ലു സംഭരിച്ച ഇനത്തില്‍ 644 കോടി രൂപ കേന്ദ്രം തരാനുണ്ട്. സംസ്ഥാനം കണക്കു നല്‍കിയില്ലെന്നു കള്ളം പറയുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഓരോ വര്‍ഷവും നിബന്ധനകള്‍ മാറ്റിമറിക്കുന്നതാണ് കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
🙏സര്‍ക്കാര്‍ ആശുപത്രികളിലെ തുരുമ്പെടുത്ത വാഹനങ്ങള്‍ രണ്ടുമാസത്തിനകം ഒഴിവാക്കണമെന്നു നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി വീണാ ജോര്‍ജ്. വര്‍ഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത വാഹനങ്ങളാണ് ഒഴിപ്പിക്കുന്നത്.
🙏ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. സ്ഥാനാര്‍ത്ഥിത്വത്തേക്കാള്‍ വലിയ ഉത്തരവാദിത്വം പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ട്. അത് നിര്‍വഹിക്കാനാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.
🙏എറണാകുളം പറവൂരില്‍ 56 കാരി ലീല ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട് തകര്‍ത്ത സംഭവത്തില്‍ കുടുംബ സ്വത്തിന്റെ ഒരു ഭാഗം ലീലക്കു നല്‍കണമെന്നു നാട്ടുകാര്‍. അച്ഛന്റെ പേരിലുള്ള സ്ഥലത്തിന്റെ അവകാശി താനാണെന്നു പറഞ്ഞുകൊണ്ടാണ് ലീലയുടെ മൂത്ത ജ്യേഷ്ഠന്റെ മകന്‍ രമേശന്‍ ജെസിബി ഉപയോഗിച്ച് വീടു തകര്‍ത്തത്.
🙏നാദാപുരത്ത് യുവതിയുടെ കഴുത്തിലെ മാല തട്ടിപ്പറിച്ചത് ബ്രാഞ്ച് സെക്രട്ടറിയാണെന്നു പ്രചരിപ്പിച്ചതിനെതിരെ സിപിഎം വാണിമേല്‍ ലോക്കല്‍ സെക്രട്ടറി പോലീസില്‍ പരാതി നല്‍കി. സോഷ്യല്‍മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയ യാസര്‍ എടപ്പാള്‍, കൊണ്ടോട്ടി അബു തുടങ്ങിയ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെയാണ് പരാതി.
🙏സ്വര്‍ണ്ണക്കടത്തു സംഘത്തെ കബളിപ്പിച്ചു സ്വര്‍ണം തട്ടിയെടുക്കാന്‍ വ്യാജ സ്വര്‍ണ ക്യാപ്സൂളുകളുമായി എത്തിയ യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. മേപ്പയൂര്‍ സ്വദേശി തട്ടാര്‍ പൊയില്‍ നൗഷാദ് ആണ് കസ്റ്റസിന്റെ പിടിയിലായത്.
🙏താമരശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്. ലോറിയും ബസും കുടുങ്ങിയതിനു പുറമേ, അവധി ആഘോഷിക്കാന്‍ വയനാട്ടിലേക്കു നിരവധി പേര്‍ വാഹനങ്ങളില്‍ എത്തിയതാണ് കുരുക്കിനു കാരണം.
🙏കണ്ണൂര്‍ തയ്യിലില്‍ വിവാഹ സല്‍ക്കാരത്തിനിടെ അന്‍പതിലധികം പേര്‍ക്ക് തേനീച്ച കുത്തേറ്റു. ഓഡിറ്റോറിയത്തില്‍ പടക്കം പൊട്ടിച്ചപ്പോള്‍ തേനീച്ചകള്‍ ഇളകി ആക്രമിക്കുകയായിരുന്നു.
🇳🇪 ദേശീയം 🇳🇪
🙏ഇന്ത്യ- ചൈന അതിര്‍ത്തിയില്‍നിന്ന് ചൈന പട്ടാളത്തെ പിന്‍വലിച്ചിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഭൂഗര്‍ഭ സംഭരണകേന്ദ്രങ്ങളും പാലവും വിമാനത്താവളവും റോഡുകളും നിര്‍മിച്ചിട്ടുണ്ടെന്നു ചൈനയുടെ സൈനിക നീക്കങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
🙏ചോദ്യത്തിന് കോഴ ആരോപണം നേരിടുന്ന മഹുവ മൊയ്ത്ര എം.പി പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന്‍. മഹുവ മൊയ്ത്ര വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
🙏ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെട്ടതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ സര്‍വ്വീസ് തല്‍ക്കാലം തുടങ്ങില്ല.
🙏രാജസ്ഥാനില്‍ 43 സീറ്റുകളില്‍ കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇരുനൂറു സീറ്റില്‍ 76 നിയമസഭ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളായി. രണ്ടാമത്തെ പട്ടികയില്‍ 35 എംഎല്‍എമാരെ നിലനിര്‍ത്തി.
🙏പെട്രോള്‍ പമ്പുകളില്‍ മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ സ്ഥാപിക്കാത്തതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയത്തിനും വന്‍തുക പിഴ. മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഐഒസിക്ക് ഒരു കോടി രൂപയും ബിപിസിഎല്ലിന് രണ്ടു കോടി രൂപയും പിഴ ചുമത്തിയത്.
🙏മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ ബോളിവുഡ് നടന്‍ ദലിപ് താഹിലിന് രണ്ടു മാസം തടവു ശിക്ഷ. മുംബൈയിലെ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. 2018 ല്‍ മദ്യപിച്ച് ദലിപ് താഹില്‍ ഓടിച്ച കാര്‍ ഓട്ടോയില്‍ ഇടിച്ച് രണ്ടു യാത്രക്കാര്‍ക്കു പരിക്കേറ്റിരുന്നു.
🙏വനിതാ കോണ്‍സ്റ്റബിളിന്റെ കൊലപാതകത്തിനു പിറകില്‍ ഭര്‍ത്താവാണെന്നു പാറ്റ്ന പൊലീസ്. പൊലീസില്‍ പുതുതായി ജോലി ലഭിച്ച 23 കാരിയായ ശോഭാ കുമാരിയെ വെടിവച്ചുകൊന്ന് മുങ്ങിയ ഭര്‍ത്താവ് ഗജേന്ദ്ര യാദവിനെ തെരയുകയാണെന്നു പോലീസ് വ്യക്തമാക്കി.
🇦🇴 അന്തർദേശീയം 🇦🇽
🙏ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 266 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 117 പേര്‍ കുട്ടികളാണ്. വടക്കന്‍ ഗാസയില്‍ തുടരുന്നവരെ ഹമാസ് ഭീകരരായി കണക്കാക്കി ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
🙏ഇസ്രയേലിനെതിരായ പരാമര്‍ശങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ വെബ് ഉച്ചകോടി സി.ഇ.ഒ പാഡി കോസ്‌ഗ്രേവ് രാജിവച്ചു. പുതിയ സി.ഇ.ഒയെ ഉടന്‍ നിയമിക്കുമെന്ന് വെബ് ഉച്ചകോടി പ്രതിനിധികള്‍ അറിയിച്ചു. ഇസ്രയേലിനെതിരായ പരാമര്‍ശം വിവാദമായതോടെ ടെക് ഭീമന്‍ കമ്പനികളായ ഗൂഗിള്‍, മെറ്റ, ആമസോണ്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ നിന്ന് പിന്‍മാറിയിരുന്നു.
🏏🏏 കായികം 🏏🏏
🙏ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ ന്യൂസിലാണ്ടിനെ തോല്‍പിച്ച ഇന്ത്യ തുടര്‍ച്ചയായ അഞ്ചാം ജയത്തിലൂടെ പത്ത് പോയിന്റ് നേടി സെമി ബര്‍ത്ത് ഉറപ്പിച്ചു.
🙏ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 130 റണ്‍സെടുത്ത ഡാരില്‍ മിച്ചലിന്റേയും 75 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയുടേയും പിന്‍ബലത്തില്‍ 273 റണ്‍സെടുത്തു.
🙏 300 റണ്‍സ് കടക്കുമെന്ന് തോന്നിച്ച ന്യൂസിലാണ്ടിനെ 273 ല്‍ ഒതുക്കിയത് 5 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടെ പ്രകടനമാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 95 റണ്‍സെടുത്ത വിരാട് കോലിയുടെ കരുത്തില്‍ രണ്ട് ഓവറുകള്‍ ബാക്കി നില്‍ക്കേ വിജയലക്ഷ്യത്തിലെത്തി.
🙏 49 സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന ഏകദിന ക്രിക്കറ്റിലെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള അവസരമാണ് അഞ്ച് റണ്‍സകലെ വിരാട് കോലിക്ക് നഷ്ടമായത്. ഈ ജയത്തോടെ പോയന്റ് പട്ടികയില്‍ ഇന്ത്യ തോല്‍വിയറിയാതെ ഒന്നാം സ്ഥാനത്തെത്തി.