‘എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ല’; മാത്യു കുഴൽനാടൻ ഇന്ന് മാധ്യമങ്ങളെ കാണും

Advertisement

തിരുവനന്തപുരം:
മാസപ്പടി വിവാദത്തിൽ സിപിഎം നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടി നൽകാൻ മാത്യു കുഴൽനാടൻ എംഎൽഎ ഇന്ന് ഉച്ചയ്ക്ക് 12ന് മാധ്യമങ്ങളെ കാണും. എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ലെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ കുഴൽനാടൻ പറഞ്ഞത്. വീണ വിജയന്റെ കമ്പനി സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 1.72 കോടിക്ക് ഐജിഎസ്ടി അടച്ചുവെന്ന് ധനകാര്യ വകുപ്പ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ നികുതി അടച്ചില്ലെന്ന് പറഞ്ഞ മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്നായിരുന്നു സിപിഎം ആവശ്യം

വസ്തുതകളും തന്റെ ബോധ്യവും വിശദീകരിക്കുമെന്ന് കുഴൽനാടൻ പറഞ്ഞു. എന്നിട്ട് താൻ മാപ്പ് പറയണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. ജിഎസ്ടി വിവാദത്തിന്റെ പേരിൽ മാസപ്പടി അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. ഇത് അനുവദിക്കില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Advertisement