മറൈൻ ഡ്രൈവിൽ പോലീസ് പരിശോധന: ഹാഷിഷ് ഓയിലുമായി 12 പേർ പിടിയിൽ

Advertisement

എറണാകുളം: മറൈൻ ഡ്രൈവിൽ പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ഹാഷിഷ് ഓയിലുമായി 12 പേർ പിടിയിൽ. ഇന്നലെ രാത്രി മറൈൻ ഡ്രൈവിൽ നടത്തിയ പരിശോധനയിലാണ് ലഹരി ഉത്പന്നങ്ങൾ കൈഴസം വെച്ചവരെ പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു. നഗരത്തിൽ ലഹരിമരുന്ന് ഉപയോഗം വ്യാപകമായി സഹാചര്യത്തിലാണ് സിറ്റി പോലീസ് പരിശോധന നടത്തിയത്.

സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. കൊച്ചിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും പരിശോധന തുടരും. മയക്കുമരുന്ന് വിൽപ്പന സംഘത്തെ കണ്ടെത്തുകയാണ് ലക്ഷ്യം. മോഷണസംഘങ്ങളും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും പോലീസ് കണ്ടെത്തും.