തൃശൂര്‍.വസ്തു വിറ്റ് കടം തീര്‍ക്കാന്‍ തിരുവമ്പാടി ദേവസ്വം ബോർഡ് അനുമതി തേടി. തൃശൂര്‍ നഗരത്തിലെ മൂന്ന് വസ്തുക്കൾ വില്‍ക്കാനാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ അനുമതി തേടിയത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 38 കോടി രൂപയുടെ ബാധ്യത തീർക്കാനാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധി തിരുവമ്പാടി ദേവസ്വം നേരിടുന്ന പശ്ചാത്തലത്തിലാണ് സ്വത്തുക്കൾ വിറ്റ് ബാധ്യത തീർക്കാൻ ദേവസ്വം നടപടി. നഗരമധ്യത്തിലെ 127 സെന്‍റുള്ള തിരുവമ്പാടി കണ്‍വന്‍ഷന്‍ സെന്‍റര്‍, ഷൊര്‍ണൂര്‍ റോഡിലെ 37 സെന്‍റ് സ്ഥലം, സന്ദീപനി സ്കൂളിന്റെ കൈവശമുള്ള ഒരു ഭാഗം സ്ഥലം എന്നിവ വില്‍ക്കാനാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് അനുമതി തേടിയത്. തിരുവമ്പാടി ദേവസ്വത്തിന്‍റെ കത്തില്‍ കൊച്ചിൻ ദേവസ്വം ബോർഡ് നിയമോപദേശം തേടി.
നഗരമധ്യത്തിലെ തിരുവമ്പാടി കണ്‍വന്‍ഷന്‍ സെന്‍റര്‍ നിർമ്മാണത്തോടെയാണ് ബാങ്കിൽ ദേവസ്വത്തിന്റെ ബാധ്യത ഏറിയത്. റെക്കോർഡ് ഏക്കം ലഭിച്ചിരുന്ന രണ്ട് ആനകൾ ചെരിഞ്ഞതും സാമ്പത്തിക പ്രതിസന്ധിക്ക് ആക്കംകൂട്ടി. പ്രതിസന്ധിയിൽ പരിഹാരം നിര്‍ദ്ദേശിക്കാന്‍ സാമ്പത്തിക വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിച്ചിരുന്നു. സമിതി നിര്‍ദ്ദേശ പ്രകാരം സ്ഥലം വില്‍ക്കാന്‍ ജനറല്‍ ബോഡി തീരുമാനിക്കുകയായിരുന്നു.