കൊല്ലൂര്‍. മഹാനവമി പ്രമാണിച്ച് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്. നാളെ വിജയ ദശമി നാളിൽ പതിനായിരക്കണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിക്കും.
നവരാത്രിക്കാലത്ത് ഭക്ത സഹസ്രങ്ങൾ ഒഴുകി എത്തുകയാണ് മൂകാംബിക ദേവിയുടെ തിരു സന്നിധിയിൽ. നവമി നാളിൽ എത്തി അമ്മയെ തൊഴുന്നതും വിജയ ദശമി നാളിൽ ആദ്യാക്ഷരം കുറിക്കുന്നതും വിശ്വാസികൾക്ക് ഏറെ പ്രധാനമാണ്. മഹിഷാസുര മർദ്ദിനിയായ ദേവി അധർമ്മ ശക്തികളായ അസുരന്മാരെ പോരാടി നിഗ്രഹിച്ചു വിജയം വരിക്കുന്നതാണ് വിജയ ദശമി എന്നതാണ് ഐതീഹ്യം.
ആയിരക്കണക്കിന് മലയാളികളാണ് ഈ നവരാത്രി പൂജ തൊഴാൻ ഇവിടെ എത്തിയിരിക്കുന്നത്.മഹാനവമി നാളിലെ പുഷ്പ രഥോത്സവം പ്രസിദ്ധമാണ്. ദേവി പുഷ്പ രഥത്തിൽ പ്രദക്ഷിണം ചെയ്യുന്നചടങ്ങു ഏറെ സവിശേഷമാണ്.
നാളെ പുലർച്ചെ വിജയ ദശമി നാളിൽ വിദ്യാരംഭം ചടങ്ങുകൾ തുടങ്ങും. സരസ്വതി മണ്ഡപത്തിൽ ആദ്യാക്ഷരം കുറിക്കാൻ നേരത്തെ തന്നെ ആയിരക്കണക്കിന് ഭക്ത ജനങ്ങൾ എത്തിയിട്ടുണ്ട്