കൊട്ടാരക്കരയിൽ മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ; ‘പരിശോധന സംശയം തോന്നിയതോടെ’

Advertisement

കൊല്ലം: കൊട്ടാരക്കരയിൽ മയക്കുമരുന്ന് ഗുളികകളുമായി ദമ്പതികൾ എക്‌സൈസിന്റെ പിടിയിൽ. കോക്കാട് ശ്രീശൈലം വീട്ടിൽ താമസിക്കുന്ന സുധീ ബാബു, ഭാര്യ ജിൻസി എന്നിവരാണ് അറസ്റ്റിലായത്.

ചിരട്ടക്കോണം – കോക്കാട് റോഡിൽ വച്ച് ബൈക്കിൽ വന്ന ഇരുവരെയും പരിശോധിച്ചപ്പോഴാണ് 47 മയക്കുമരുന്ന് ഗുളികകളും 10 ഗ്രാം കഞ്ചാവും പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. കൊട്ടാരക്കര എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്യാം കുമാറും സംഘം ചേർന്ന് നടത്തിയ റെയ്ഡിലാണ് ഇരുവരും കുടുങ്ങിയത്.

പ്രിവന്റീവ് ഓഫീസർ രാജേഷ് കെ എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുനിൽ ജോസ്, ദിലീപ് കുമാർ, നിഖിൽ എം എച്ച്, കൃഷ്ണരാജ് കെ ആർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ അർച്ചന കുമാരി, എക്‌സൈസ് ഡ്രൈവർ അജയ കുമാർ എം.എസ് എന്നിവരും പരിശോധനയിൽ പങ്കൈടുത്തു.