പൊന്നാനിയിൽ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ 9 വയസ്സുകാരൻ മുങ്ങിമരിച്ചു

Advertisement

മലപ്പുറം:
പൊന്നാനിയിൽ കടലിൽ കുളിക്കാനിറങ്ങിയ 9 വയസ്സുകാരൻ മുങ്ങിമരിച്ചു. പൊന്നാനി താവയിക്കന്റെകത്ത് മുജീബിന്റെ മകൻ മിഹ്‌റാനാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുമ്പോൾ മിഹ്‌റാൻ മുങ്ങിപ്പോകുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടിയെ ഉടനെ കരയ്ക്ക് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല