ഇടുക്കി: നെടുംങ്കണ്ടം കരുണാപുരത്ത് മിന്നലേറ്റ് അച്ചനും മകനും പരിക്ക്.
തേർഡ് ക്യാമ്പ് സ്വദേശി സുനിൽ കുമാർ മകൻ ശ്രീനാഥ് എന്നിവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. പാമ്പാടിയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങി രാത്രി 9.30തോടെയാണ് വീട്ടിലെത്തിയത്.തലയ്ക്കും കാലിനുമാണ് സുനിലിന് പരിക്ക്.ശ്രീനാഥിൻ്റെ പരിക്ക് സാരമുള്ളതല്ല. ഇന്നലെ രാത്രി പ്രദേശത്ത് ശക്തമായ മഴയും ഇടിയും ഉണ്ടായിരുന്നു.