കോട്ടയം മുണ്ടക്കയത്ത് മകനെ അടിച്ചു കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. മുണ്ടക്കയം സ്വദേശി അനുദേവ് ആണ് മരിച്ചത്. മദ്യ ലഹരിയിൽ അനുദേവ് മാതാവ് സാവിത്രിയുമായി തർക്കം പതിവ് ആയിരുന്നു. കഴിഞ്ഞ 20 നുണ്ടായ തർക്കത്തെ തുടർന്ന് സാവിത്രി കോടാലി കൊണ്ട് മകന്റെ തലക്ക് അടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അനു ദേവ് വൈകുന്നേരത്തോടെയാണ് മരിച്ചത്.
മദ്യ ലഹരിയിൽ മകന്റെ ശല്യം സഹിക്കാതെ ആയിരുന്നു ആക്രമണമെന്ന് അമ്മ പൊലീസിന് മൊഴി നൽകി. സാവത്രി പോലീസ് കസ്റ്റഡിയിലാണ്. അനുദേവിന്റെ സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും