വാർത്താ നോട്ടം
2023 ഒക്ടോബർ 24 ചൊവ്വ
BREAKING NEWS
👉 തമിഴ്നാട് തിരുവണ്ണാമലയിൽ കാറും തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സും കൂട്ടിയിടിച്ച് 7 പേർ മരിച്ചു.മരിച്ചവരിൽ 6 പേർ അസ്സം സ്വദേശികളായ തൊഴിലാളികൾ.
👉തേജ് ചുഴലിക്കാറ്റ് യമനിലെ അൽ മഹ്റ പ്രവിശ്യയിൽ കരതൊട്ടു.
👉 കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ സിപി ഒ സുധീഷ് സമീപത്തെ കെട്ടിടത്തിൽ നൊടുക്കിയ സംഭവത്തിൽ ദുരൂഹത; പോസ്റ്റ് മാർട്ടം ഇന്ന്
👉കൊച്ചിയിൽ നിന്ന് ഷവർമ കഴിച്ച കോട്ടയം സ്വദേശി രാഹൂൽ ഡി നായർ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു.
👉 ഇടുക്കി നെടുംങ്കണ്ടം കരുണാപുരത്ത് മിന്നലേറ്റ് അച്ചനും മകനും പരിക്ക്.
തേർഡ് ക്യാമ്പ് സ്വദേശി സുനിൽ കുമാർ മകൻ ശ്രീനാഥ് എന്നിവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
👉 ദില്ലിയിലെ വായൂ മലിനീകരണ തോത് മോശം അവസ്ഥയിൽ തുടരുന്നു
👉കേരളത്തിൽ ഇന്നും പരക്കെ മഴ സാധ്യത. മലയോര മേഖലയിൽ കനത്ത മഴ ലഭിച്ചേക്കും.
🌴 കേരളീയം 🌴
🙏ഇന്നു വിജയദശമി. വിദ്യാരംഭത്തിനു സരസ്വതീ ക്ഷേത്രങ്ങളില്‍ കുരുന്നുകളുമായി രക്ഷിതാക്കളുടെ തിരക്ക്. രാജ്ഭവനിൽ ഗവർണ്ണർ എഴുത്തിനിരുത്തി. വിവിധ ഗ്രന്ഥശാലകളും വിദ്യാരംഭ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
🙏കുവൈറ്റില്‍നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അധിക സര്‍വീസ് ഈ മാസം 30 മുതല്‍. ആഴ്ചയില്‍ രണ്ടു ദിവസമാണ് സര്‍വീസ് നടത്തുക.
🙏അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റിനു പുറമേ, ബംഗാള്‍ ഉള്‍ക്കടലില്‍ ഹമൂണ്‍ ചുഴലിക്കാറ്റും. ഹമൂണ്‍ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത് കര തൊടുമെന്നാണ് മുന്നറിയിപ്പ്. ഇറാനാണു ഹമൂണ്‍ എന്ന പേരു നിര്‍ദ്ദേശിച്ചത്.
🙏 സംസ്ഥാനത്ത് സപ്ലൈകോയിലൂടെ വിതരണം ചെയ്യുന്ന പതിമൂന്ന് സബ്സിഡി ഇനങ്ങളുടെ വില ഉടന്‍ കൂട്ടണമെന്ന് സപ്ലൈകോ. ഏഴു വര്‍ഷമായി 13 ഇനങ്ങളുടെ വില കൂട്ടിയിട്ടില്ല.
🙏മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കുന്നതിനു മുമ്പ് എങ്ങനെ നികുതിയടച്ചെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ചോദിച്ച ചോദ്യത്തിനല്ല മറുപടി നല്‍കിയതെന്നും കുഴൽ നാടൻ.
🙏വീണ വിജയന്‍ ഐജിഎസ്ടി വഴി അടച്ച നികുതി കേരളത്തിന് കിട്ടിയെന്നു മാത്യു കുഴല്‍നാടന് മറുപടി കൊടുത്തെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 2017 ജൂലൈയിലാണ് ജി എസ് ടി നിലവില്‍ വന്നത്. അതിനു മുന്‍പ് സര്‍വ്വീസ് ടാക്സ് സെന്‍ട്രല്‍ ടാക്സാണ്.
🙏കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷ് സ്റ്റേഷന്‍ പരിസരത്ത് ജീവനൊടുക്കി. ജോലിസമ്മര്‍ദംമൂലമാണ് ജീവനൊടുക്കിയതെന്നാണു റിപ്പോര്‍ട്ട്. തിടുക്കത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മാറ്റാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ തടഞ്ഞത്.
🙏മദ്യവും ലഹരി വസ്തുക്കളും ഉപയോഗിച്ചു നിരന്തരം ശല്യമുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയതിന് അമ്മ അറസ്റ്റിലായി. മുണ്ടക്കയം കോരുത്തോട് കുഴിമാവ് സ്വദേശിയായ അനുദേവന്‍ തലയ്ക്കടിയേറ്റു മരിച്ച സംഭത്തില്‍ അമ്മ സാവിത്രിയെ (73) പോലീസ് അറസ്റ്റു ചെയ്തത്.
🙏യുവതികളെയും സുഹൃത്തുക്കളെയും പൂട്ടിയിട്ട് മര്‍ദ്ദിച്ചതിന് വൈറ്റില ട്രൂ വാല്യു ഷോറൂമിലെ അഞ്ചു ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കരുമാലൂര്‍ സ്വദേശികളായ സോഫിയ, ശ്രുതി, നിധിന്‍, ഷംസീര്‍ എന്നിവര്‍ക്കാണു മര്‍ദ്ദനമേറ്റത്. വാങ്ങിയ കാറിന്റെ ഉടമസ്ഥാവകാശം മാറ്റാത്തതു സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് ജീവനക്കാര്‍ ആക്രമിച്ചത്.
🙏പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗീകാതിക്രമം നടത്തിയ തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ് അസറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.
🙏 കൊല്ലം കൊട്ടാരക്കരയില്‍ മയക്കുമരുന്നു ഗുളികകളുമായി ദമ്പതികള്‍ എക്‌സൈസിന്റെ പിടിയില്‍. കോക്കാട് ശ്രീശൈലം വീട്ടില്‍ താമസിക്കുന്ന സുധീ ബാബു, ഭാര്യ ജിന്‍സി എന്നിവരാണ് പിടിയിലായത്. ചിരട്ടക്കോണം – കോക്കാട് റോഡില്‍ ബൈക്കില്‍ വന്ന ഇവരില്‍നിന്ന് 47 മയക്കുമരുന്ന് ഗുളികകളും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
🇳🇪 ദേശീയം 🇳🇪
🙏 ഓപ്പറേഷൻ അജയുടെ ഭാഗമായി ഇസ്രയേലില്‍നിന്ന് 26 മലയാളികള്‍ അടക്കം 143 ഇന്ത്യക്കാരെ കൂടി തിരികെ എത്തിച്ചു.
🙏 എസ് എഫ് ഐ പ്രവർത്തകർ ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്കു മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അനുമതിയില്ലാതെ പ്രതിഷേധിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എംബസിക്ക് ചുറ്റും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.
🙏 മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വീട്ടില്‍ നവമിയോടനുബന്ധിച്ച് ‘കന്യാപൂജ’. 300 ലധികം പെണ്‍കുട്ടികളെ ആരാധിച്ച പൂജയില്‍ ഭോപ്പാല്‍ നോര്‍ത്ത്, ഭോപ്പാല്‍ സെന്‍ട്രല്‍, ഭോപ്പാല്‍ സൗത്ത് വെസ്റ്റ്, നരേല, ഹുജൂര്‍, ഗോവിന്ദ്പുര എന്നിവിടങ്ങളിലെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലെയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തു.
🙏 പൂനെ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ റോഡുകളില്‍ ഇസ്രായേല്‍ പതാകയുടെ സ്റ്റിക്കറുകള്‍ ഒട്ടിച്ചതായി കണ്ടെത്തി. പൊലീസ് നിരവധി പേര്‍ക്കെതിരേ കേസെടുത്തു.
🙏 മധ്യപ്രദേശിൽ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി ബിജെപിയില്‍ പ്രതിഷേധവും കലഹവും. മുന്‍ മന്ത്രി രുസ്തം സിംഗ് ബിജെപിയില്‍നിന്ന് രാജിവച്ചു. ജബല്‍പൂരില്‍ മുന്‍ മന്ത്രി ശരദ് ജെയിനിന്റെ അനുയായികള്‍ കേന്ദ്രമന്ത്രിയെ തടഞ്ഞിരുന്നു.
🙏 മഹുവ മൊയിത്ര എം പി ക്കെതിരേ സത്യവാങ്മൂലം നല്‍കിയത് ആരുടെയും സമ്മര്‍ദ്ദംകൊണ്ടല്ലെന്ന് ഗള്‍ഫിലെ വ്യവസായി ദര്‍ശന്‍ ഹീരാനന്ദാനി. എല്ലാ തെളിവുകളും സിബിഐക്കും എത്തിക്സ് കമ്മിറ്റിക്കും നല്‍കും. മഹുവയുടെ അക്കൗണ്ട് താന്‍ ഉപയോഗിച്ചത് തെറ്റാണെന്നും ഹീരനന്ദാനി പറഞ്ഞു.
🙏 ബംഗ്ലൂരുവിലെ കോലാറില്‍ കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. ശ്രീനിവാസ്പുര സ്വദേശി എം ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ശ്രീനിവാസ്പുരയിലെ ഹൊഗലെഗെരെ റോഡില്‍ റോഡ് നിര്‍മാണ ജോലികള്‍ പരിശോധിക്കാനെത്തിയപ്പോള്‍ ആറംഗ സംഘം വെട്ടുകയായിരുന്നു.
🇦🇽 അന്തർദേശീയം 🇦🇴
🙏ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ച് കരയുദ്ധം തുടങ്ങി. ഏറ്റുമുട്ടലില്‍ 436 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യവുമായി തങ്ങള്‍ ഏറ്റുമുട്ടുകയാണെന്ന് ഹമാസ് വെളിപെടുത്തിയെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
🙏ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചത്. ഗാസയിലുള്ള എല്ലാവരും ഒഴിഞ്ഞു പോകണമെന്നും പോകാത്തവരെ ഹമാസ് ഭീകരരായി കണക്കാക്കി വകവരുത്തുമെന്നും ഇസ്രയേല്‍ മൂന്നു ദിവസം മുമ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു.
🙏ഇന്നലെ ഒറ്റ ദിവസംകൊണ്ട് കൊല്ലപ്പെട്ട 436 പേര്‍ ഉള്‍പെടെ ഇതുവരെ ആറായിരത്തിലേറെ പേരാണു യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.
🙏 ഹമാസ് സയനൈഡ് കൊണ്ടുള്ള രാസ ബോംബുകള്‍ ഉപയോഗിച്ച് ഇസ്രയേലിനെതിരെ ഭീകരാക്രണത്തിന് പദ്ധതിയിട്ടിരുന്നെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്. സയനൈഡ് വിതറി കൂട്ടക്കൊലയ്ക്കുള്ള നിര്‍ദേശങ്ങളടങ്ങിയ യുഎസ്ബി ഡ്രൈവുകള്‍ കൊല്ലപ്പെട്ട ഹമാസ് പ്രവര്‍ത്തകരുടെ മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയെന്നാണ് ഇസ്രയേലിന്റെ ആരോപണം.
🙏ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടല്‍ വെസ്റ്റ് ബാങ്കിലേക്കും ലെബനോന്‍ അതിര്‍ത്തിയിലേക്കും വ്യാപിച്ചു. ഇറാന്റെ ആയുധ സഹായമുള്ള ഹിസ്ബുല്ല ഗ്രൂപ്പ് ലെബനോന്‍ അതിര്‍ത്തിയില്‍ ഇസ്രയേലിനെതിരേ യുദ്ധത്തിനിറങ്ങി. ഇതേസമയം, വ്യോമാക്രമണത്തിലൂടെ രണ്ട് ഹിസ്ബുല്ല സംഘങ്ങളെ ഇല്ലാതാക്കിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.
🙏 ഇസ്രയേല്‍ അത്യാധുനിക അയണ്‍ സ്റ്റിംഗ് സംവിധാനം ഹമാസിനെതിരേ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ദൃശ്യങ്ങള്‍ ഇസ്രായേലി വ്യോമസേന പുറത്തുവിട്ടു. ആദ്യമായാണ് അയണ്‍ സ്റ്റിംഗ് സംവിധാനം യുദ്ധത്തില്‍ ഉപയോഗിക്കുന്നത്.
🙏ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍നിന്നു തട്ടിക്കൊണ്ടുപോയ ഇരുന്നൂറിലധികം ബന്ദികളില്‍ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കും. ഇരട്ട പൗരത്വമുള്ള ബന്ദികളെ മോചിപ്പിക്കുമെന്നാണു റിപ്പോര്‍ട്ട്. ഇവരെ ഏറ്റുവാങ്ങാന്‍ റെഡ് ക്രോസ് പ്രതിനിധികള്‍ ഗാസയിലെത്തി. അതേസമയം, രണ്ടു പൗരന്മാരെക്കൂടി മോചിപ്പിച്ചതായി ഹമാസ് അറിയിച്ചു.
🙏ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജോര്‍ദാന്‍ രാജാവുമായി ചര്‍ച്ച നടത്തി. സാധാരണ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടരുതെന്നു മോദി പറഞ്ഞു.
🙏ബംഗ്ലാദേശില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. കിഴക്കന്‍ നഗരമായ ഭൈരാബില്‍ ചരക്കു ട്രെയിന്‍ പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.
🙏ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് 446 കോടി വര്‍ഷത്തെ പ്രായമുണ്ടെന്ന് വിദഗ്ധര്‍. 1972 ല്‍ അപ്പോളോ 17 ലെ ബഹിരാകാശയാത്രികര്‍ ഭൂമിയിലേക്കു കൊണ്ടുവന്ന ചന്ദ്ര ശിലകള്‍ പഠിച്ച ഷിക്കാഗോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ നിഗമനത്തിലെത്തിയത്. സൗരയൂഥം രൂപീകൃതമായി ആറു കോടി വര്‍ഷത്തിനു ശേഷമാണ് ചന്ദ്രന്‍ ഉണ്ടായതെന്നാണു പുതിയ നിഗമനം. സൗരയൂഥത്തിനു ശേഷം പത്തര കോടി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചന്ദ്രന്റെ രൂപീകരണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിലയിരുത്തല്‍.
🏏 കായികം 🏏
🙏ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപറ്റനും സ്പിന്നറുമായ ബിഷന്‍ സിംഗ് ബേദി അന്തരിച്ചു. 77 വയസായിരുന്നു.
🙏ലോകകപ്പില്‍ വീണ്ടും അഫ്ഗാന്‍ വിജയഗാഥ. ഇംഗ്ലണ്ടിനു പിന്നാലെ പാകിസ്താനെയും വീഴ്ത്തി അഫ്ഗാന്റെ തേരോട്ടം. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ 8 വിക്കറ്റിന് തോല്‍പിച്ച് തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍.
🙏ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ മൂന്ന് അര്‍ദ്ധ സെഞ്ച്വറികളുടെ മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ശേഷിക്കേ വിജയലക്ഷ്യത്തിലെത്തി.