അങ്കമാലി . മലയാറ്റൂരിൽ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചു.മുഖത്തും കൈകളിലും ഗുരുതരമായി കടിയേറ്റ കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പട്ടി കടിച്ചത്.പേവിഷ പ്രതിരോധ കുത്തിവെപ്പ് കുട്ടിക്ക് നൽകിയതായും കുട്ടിയുടെ മുഖത്തുള്ള മുറിവ് പ്ലാസ്റ്റിക് സർജറി ചെയ്യണമെന്നും ഡോക്ടർമാർ അറിയിച്ചു.
Home News Breaking News വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചു