തിരുവനന്തപുരം . സനാതന ധർമ്മത്തെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിവരമില്ലാത്തതുകൊണ്ട് ചില തൽപരകക്ഷികൾ അതിനെ താഴ്ത്തി കെട്ടാൻ ശ്രമിക്കുകയാണെന്നും ഐഎസ്ആര്‍ഒ മുൻ ചെയർമാൻ ഡോ.ജി.മാധവൻനായർ.
ആര്‍എസ്എസ് 98 ആം ജന്മവാർഷികത്തിൻ്റെ ഭാഗമായി പുത്തരിക്കണ്ടത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ അധ്യക്ഷ ഭാഷണം നടത്തുകയായിരുന്നു ജി.മാധവൻ നായർ.
പ്രതിബന്ധങ്ങൾ തരണം ചെയ്താണ് ഭാരതത്തിന്റെ ഉയർച്ചക്കും ഹൈന്ദവ ഐക്യത്തിനും വേണ്ടി ആർ എസ് എസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രാന്ത സമ്പർക്ക പ്രമുഖ് കെ.ബി.ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി.
വിജയദശ്മി മഹോത്സവത്തിൻ്റെ ഭാഗമായി ആര്‍എസ്എസ് തിരുവനന്തപുരം മഹാനഗരം സംഘടിപ്പിച്ച
പഥസഞ്ചലനത്തിൽ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു. പാളയത്ത് നിന്ന് ആരംഭിച്ച് പുത്തരിക്കണ്ടം വരെയായിരുന്നു പഥസഞ്ചലനം.
.file picture