ആശുപത്രി ജീവനക്കാരിക്ക് നേരെ ആക്രമണം നടത്തി സ്ത്രീ ഓടി രക്ഷപ്പെട്ടു

Advertisement

തിരുവനന്തപുരം. ആശുപത്രി ജീവനക്കാരിക്ക് നേരെ ആക്രമണം. പേരൂർക്കട ജില്ലാ ആശുപത്രിയിലാണ് സംഭവം. നിരതെറ്റിച്ച് ഡോക്ടറെ കാണണമെന്ന് പറഞ്ഞ് തർക്കമുണ്ടാക്കിയ ശേഷമായിരുന്നു മർദ്ദനം.
വിദ്യ എന്ന സ്ത്രീക്കെതിരെയാണ് പരാതി. ആശുപത്രി അറ്റൻഡർ ആയ ബീനയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവ ശേഷം വിദ്യ ആശുപത്രിയിൽ നിന്നും ഓടി രക്ഷപ്പെട്ടു. പേരൂർക്കട പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Advertisement