കഴക്കൂട്ടം. കോഴിക്കോട് 26ന് നടക്കുന്ന മുസ്ലിം ലീഗ് പാലസ്ഥീന് ഐക്യദാര്‍ഢ്യ മഹാറാലിയുടെ വിളംബരവുമായി മുസ്ലിം ലീഗ് ചിറയിന്‍കീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മംഗലപുരത്ത് പാലസ്ഥീന് ഐക്യദാര്‍ഢ്യ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം പ്രഫസര്‍ തോന്നയ്ക്കല്‍ ജമാല്‍ ഉത്ഘാടനം ചെയ്തു. മണ്ഡലം വൈ: പ്രസിഡന്റ് കടവിളാകം കബീര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന: സെക്രട്ടറി ജസീം ചിറയിന്‍കീഴ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷഹീര്‍ ജി അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
.
മുനീര്‍ കൂരവിള, മുട്ടപ്പലം നൗഷാദ്,നിസ്സാം എ.ആര്, യഹിയാഖാന്‍, സലാം പൊയ്ക,തൗഫിക്ക് കാപ്പിക്കട, നവാസ് മാടന്‍വിള, ബദര്‍ ലബ്ബ, ഫൈസല്‍ കിഴിവിലും മന്‍സൂര്‍ ഗസ്സാലി, അന്‍സാരി പള്ളിനട, ഷാഫി മണലു വിള, റനീസ്, നൗഷാദ് മുടപുരം, ജമീല മെമ്പര്‍, സതീശന് കടയ്ക്കാവൂര്‍, സിയാദ് കഠിനംകുളം, അന്‍സര്‍ പെരുമാതുറ, റംസി അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
തോന്നയ്ക്കല്‍ ആശാന് സ്ക്വയറില്‍ നിന്നും ആരംഭിച്ച പ്രകടനം പഞ്ചായത്ത് ആഫീസ് ചുറ്റി മംഗലപുരം ജംഗ്ലാഷനില് സമാപിച്ചു. പ്ലക്കാര്‍ഡുകളുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.