പത്തനംതിട്ട നെടുമൺ സ്വദേശി വീടിനുള്ളിൽ മരിച്ച സംഭവം കൊലപാതകം?

Advertisement

പത്തനംതിട്ട. ദുരൂഹ മരണം കൊലപാതകം?, നെടുമൺ സ്വദേശി അനീഷ് ദത്തന്‍(52) വീടിനുള്ളിൽ മരിച്ച സംഭവമാണ് കൊലപാതകമെന്ന് സംശയമുയരുന്നത്.

അനീഷ് ദത്തന്റെ ശരീരത്തില്‍ ക്ഷതമേറ്റ പാടുകൾ. മരിച്ച അനീഷ് ദത്തന്റെ സഹോദരൻ മനോജ് ദത്തനെയും സുഹൃത്ത് ബിനുവിനെയും പ്രതിചേർക്കാൻ പൊലീസ് നീക്കം. പോസ്റ്റ്മോർട്ടത്തിൽ തലയ്ക്കു പിന്നിൽ ക്ഷതം ഏറ്റതായും കണ്ടെത്തി.

മദ്യലഹരിയിൽ തർക്കവും അടിപിടിയും ഉണ്ടായെന്ന് അമ്മ ശാന്തമ്മ നേരത്തെ പറഞ്ഞിരുന്നു. രാത്രി മദ്യപിച്ചെത്തിയ ഇയാൾ വീട്ടിൽ പ്രശ്‌നമുണ്ടാക്കിയതായി അമ്മ പോലീസിനോട് പറഞ്ഞു.

Advertisement