2023 ഒക്ടോബർ 25 ബുധൻ
BREAKING NEWS
👉പാലക്കാട് മണ്ണാർകാട് മുല്ലാസ് ഹോം അപ്ലയൻസിൽ തീപിടുത്തം. ഇന്ന് രാവിലെ 7.30നാണ് അപകടം. ഫയർഫോഴ്സ് തീ അണയ്ക്കാൻ ശ്രമം തുടരുന്നു.
👉 തൃശൂരിൽ മിന്നലിൽ വീട്ടമ്മയുടെ കേൾവി നഷ്ടപ്പെട്ടു. കൽപറമ്പ് സ്വദേശി ഐശ്വര്യയുടെ ഇടത് ചെവിയുടെ കേൾവിയാണ് നഷ്ടപ്പെട്ടത്.പുറത്ത് പൊള്ളലേറ്റു. മുടി കരിഞ്ഞു. 6 മാസം പ്രായമുള്ള കുഞ്ഞിനും പരിക്കേറ്റു.
തൊട്ടടുത്ത മറ്റ് വീട്കൾക്കും നാശനഷ്ടം ഉണ്ടായി. ഇന്നലെ രാത്രി 7 മണിയോടെയാണ് അപകടം.
👉 9 വയസുകാരൻ മാലിന്യ
ക്കുഴിയിൽ മരിച്ച നിലയിൽ. തൃശൂർ കൊട്ടേക്കാട് കുറുവീട്ടിൽ ജോൺ പോളാണ് മരിച്ചത്. ഇന്നലെ സൈക്കിളിൽ വീട്ടിൽ നിന്ന് പോയതാണ്.
തൊട്ടടുത്തുള്ള പ്ലാസ്റ്റിക്ക് കമ്പനിയുടെതാണ് മാലിന്യക്കുഴി.
👉 6 വയസു കരാർ കുളത്തിൽ വീണ് മരിച്ചു.പെരുമ്പാവൂർ ചെമ്പറക്കി സ്വദേശി വീരാൻ്റെ മകൻ ഉനൈസാണ് മരിച്ചത്.
👉 കല്ലാർ ഡാമിൻ്റെ 2 ഷട്ടറുകൾ 10 cm വീതം ഉയർത്തി
👉ഹു മൂൺ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞു. ഇന്ന് ബംഗ്ലാദേശ് കര തൊടും.
👉ഒമാനിലെ തേജ് ചുഴലിക്കാറ്റിൻ്റെ സ്വാധീനം കുറഞ്ഞു.
👉കേരളം : ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
👉 ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ മേപ്പയ്യൂർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി കെ എസ് പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1.05 നാണ് മരണം.
👉ഇടുക്കി ഏലപ്പാറ കൊച്ചുകരിന്തരുവിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം
കല്ലമ്പലം സ്വദേശി നിബി ലിൻ്റെ മൃതദേഹം കിട്ടി.
👉 സിറിയയിൽ ഇസ്രായേൽ ബോംബാക്രമണം നടത്തി.
👉 മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കൂട്ടുപ്രതികളായ ബിജെപി നേതാക്കളും ഇന്നു കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകും.
🌴 കേരളീയം 🌴
🙏ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
🙏ചൈനയില്‍നിന്ന് എത്തിച്ച കൂറ്റന്‍ ക്രെയിന്‍ വിഴിഞ്ഞം തുറമുഖത്ത് ഇറക്കി. ചൈനീസ് ചരക്കു കപ്പലായ ഷെന്‍ഹുവ-15 ല്‍നിന്നാണ് 1100 ടണ്ണിലധികം ഭാരമുള്ള സൂപ്പര്‍ പോസ്റ്റ് പാനാ മാക്സ് ക്രെയിന്‍ ബര്‍ത്തിലിറക്കിയത്. കപ്പല്‍ ഇന്നു മടങ്ങും.
🙏എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് നടന്‍ വിനായകനെ അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു. വീട്ടില്‍ ഭാര്യയുമായി വഴക്കിട്ട് വിനായകന്‍ സ്റ്റേഷനിലേക്കു വിളിച്ചിരുന്നു. മഫ്തിയില്‍ വീട്ടിലെത്തിയ വനിത പൊലീസിനോട് വിനായകന്‍ തട്ടിക്കയറി.
🙏തിരുവനന്തപുരത്ത് നവംബര്‍ ഒന്നിന് ആരംഭിക്കുന്ന കേരളീയത്തിന്റെ ഭാഗമായി നവംബര്‍ ഏഴു വരെ എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതല്‍ ആറുവരെ എന്‍സിസി അശ്വാരൂഢസേനയുടെ അഭ്യാസപ്രകടനവും എയറോ മോഡല്‍ ഷോയും ഉണ്ടാകും. മണ്ണുത്തി വണ്‍ കേരള റീമൗണ്ട് ആന്‍ഡ് വെറ്ററിനറി സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടിലായിരിക്കും അശ്വാരൂഢ സേനാ പ്രകടനം.
🙏താമരശേരി ചുരത്തിലെ ഗതാഗത കുരുക്കിനു പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും കല്‍പ്പറ്റ എംഎല്‍എ അഡ്വ ടി സിദ്ദിഖ് നിവേദനം നല്‍കി.
🙏സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വൃക്കരോഗംമൂലം അതീവ ഗുരുതരാവസ്ഥയിലെന്ന് കുടുംബം. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലുള്ള ബാലചന്ദ്രകുമാറിന്റെ ചികിത്സയ്ക്ക് 20 ലക്ഷത്തിലേറെ രൂപ വേണമെന്നും എല്ലാവരുടെയും സഹായം വേണമെന്നും ഭാര്യ ഷീബ അഭ്യര്‍ത്ഥിച്ചു.
🙏കൊച്ചി പറവൂരില്‍ സഹോദര പുത്രന്‍ വീടു തകര്‍ത്ത് ഇറക്കിവിട്ട ലീലയ്ക്ക് കുടുംബ സ്വത്തായ ഏഴു സെന്റ് സ്ഥലം സഹോദരങ്ങള്‍ എഴുതി നല്‍കി. പുതിയ വീടു വയ്ക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.
🙏ഇടിമിന്നലേറ്റ് പരുമല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്ക പള്ളിയില്‍ വന്‍ നാശനഷ്ടം. കൊടിമരത്തിനും പള്ളിമേടയിലെ വൈദ്യുതി ഉപകരണങ്ങളുമാണു നശിച്ചത്.
🙏കോഴിക്കോട് ബീച്ചില്‍ വെള്ളയില്‍ ഹാര്‍ബറിലെ പുലിമുട്ടിന് സമീപം തിമിംഗലം അടിഞ്ഞു. 32 അടി നീളമുള്ള തിമിംഗലമാണ്. രാത്രി പത്തോടെ മത്സ്യത്തൊഴിലാളികളാണ് തിമിംഗലം കരയ്ക്കടിഞ്ഞതു കണ്ടത്.
🙏തൃശൂര്‍ കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ ഒരു കോടിരൂപയുടെ വായ്പാ തട്ടിപ്പ് നടന്നെന്ന പരാതിയുമായി റിസോര്‍ട്ട് ഉടമയും നഴ്സറി വ്യവസായിയുമായ രായിരത്ത് സുധാകരന്‍. നാലുപേരുടെ വ്യാജ വിലാസത്തില്‍ ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെ ഒരു കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം.
🙏തൃശൂരിലെ ഒല്ലൂര്‍ പള്ളി പെരുന്നാളിനു പോയ യുവാവ് കിണറ്റില്‍ വീണു. ഒരു രാത്രി മുഴുവന്‍ കിണറ്റിലെ പൈപ്പില്‍ തൂങ്ങിക്കിടന്ന യുവാവിനെ രാവിലെ ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷിച്ചത്. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ജോണ്‍ ഡ്രിന്‍ ആണ് ഇന്നലെ രാത്രി കിണറ്റില്‍ വീണത്.
🇳🇪 ദേശീയം 🇳🇪
🙏ജാതിയുടെയും പ്രാദേശിക വാദത്തിന്റേയും പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തുരത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതി സെന്‍സസിനെതിരേയാണ് മോദിയുടെ വിമര്‍ശനം. ഇന്ത്യയില്‍ ആയുധങ്ങള്‍ ആരാധിക്കുന്നത് ഒരു ഭൂമിയിലും ആധിപത്യം സ്ഥാപിക്കാനല്ല, സ്വന്തം രാജ്യത്തെ സംരക്ഷിക്കാനെന്നും മോദി പറഞ്ഞു.
🙏മധ്യപ്രദേശില്‍ ബിജെപിക്കെതിരേ വോട്ടിനു നോട്ട് ആരോപണവുമായി കോണ്‍ഗ്രസ്. വോട്ട് പിടിക്കാന്‍ ബിജെപിയുടെ റവന്യൂ മന്ത്രി ഗോവിന്ദ സിങ് രാജ്പുത്തും മുതിര്‍ന്ന നേതാവ് കൈലാഷ് വിജയ് വര്‍ഗിയയും ഓരോ ബൂത്തിനും 25 ലക്ഷം രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്തെന്ന് കോണ്‍ഗ്രസ് നേതാവ് ശോഭ ഓജ ആരോപിച്ചു.
🙏ചെന്നൈയില്‍ ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്നു കുട്ടികള്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ സുരേഷ് (15), രവി (15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്. സംസാരശേഷിയും കേള്‍വിശേഷിയുമില്ലാത്ത കുട്ടികളാണ് അപകടത്തില്‍ മരിച്ചത്.
🙏ഗുജറാത്തില്‍ മദ്രസാ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളടക്കം പത്തോളം പേര്‍ പരാതി നല്‍കി. 17 വയസ്സുള്ള ഒരു ആണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 25 കാരനായ അധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തത്.
🇦🇺 അന്തർദേശീയം 🇦🇽
🙏ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ഇനി വിസ ഫീസ് നല്കേണ്ട. ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ വിസ അനുവദിക്കാന്‍ ശ്രീലങ്ക മന്ത്രിസഭ തീരുമാനിച്ചു. രണ്ടായിരത്തി ഇരുന്നൂറ്റമ്പത് രൂപയാണ് ശ്രീലങ്കയുടെ ടൂറിസ്റ്റ് വിസയ്ക്കു ഫീസ് ഈടാക്കിയിരുന്നത്.
🙏റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഹൃദയാഘാതംമൂലം കുഴഞ്ഞുവീണെന്ന് വാര്‍ത്ത പ്രചരിച്ചു. അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് റഷ്യ. ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയില്‍ തറയില്‍ കുഴഞ്ഞു വീണ നിലയില്‍ പുടിനെ കണ്ടെത്തിയെന്നാണു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണമുണ്ടായത്.
🙏ഗാസയില്‍ ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചെന്ന് ഐക്യരാഷ്ട്രസഭാ അധ്യക്ഷന്‍ അന്റോണിയോ ഗുട്ടറസ്. സായുധ പോരാട്ടത്തില്‍ സാധാരണക്കാര്‍ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അതീതരല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
🙏ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും മനുഷ്യാവകാശവും സാധാരണക്കാരുടെ ജീവനും സംരക്ഷിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി. ഇസ്രയേലിന് അനുകൂലമായ നിലപാടു മാറ്റമാണ് ചൈന പ്രകടമാക്കിയത്.
🙏ഹമാസിന്റെ പിടിയിലുള്ള ഇരുന്നൂറിലധികം ബന്ദികള്‍ ഭൂഗര്‍ഭ അറകളിലാണെന്ന് മോചിതരായവര്‍. ബന്ദികളെ ബൈക്കിനു പിറകില്‍ ഇരുത്തിയാണ് രഹസ്യകേന്ദ്രങ്ങളിലേക്കു മാറ്റിയതെന്നും അവര്‍ പറഞ്ഞു.
🙏പൊതുവേദിയില്‍നിന്ന് രണ്ടു മാസമായി കാണാതായ ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കി. ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പിപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ലിയെ നീക്കിയത്.
🙏ദിനോസറിന്റെ അസ്ഥികള്‍ മോഷ്ടിച്ച് ചൈനയിലേക്ക് കയറ്റിയച്ച നാല് അമേരിക്കന്‍ പൗരന്മാര്‍ക്കെതിരെ കേസ്. എട്ട് കോടിയിലധികം രൂപ വില വരുന്ന അസ്ഥികള്‍ മോഷ്ടിച്ചതിനാണ് കേസ്.
🏏🥍കായികം🏑🏸
🙏ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 149 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ക്വിന്റന്‍ ഡി കോക്കിന്റെ 174 റണ്‍സിന്റേയും ഹെന്റിച്ച് ക്ലാസ്സന്റെ 90 റണ്‍സിന്റെയും പിന്‍ബലത്തില്‍ 5 വിക്കറ്റിന് 382 റണ്‍സെടുത്തു.
🙏 മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 111 റണ്‍സെടുത്ത മഹമ്മദുള്ളയിലൂടെ ചെറുത്ത് നില്‍പ്പ് നടത്തിയെങ്കിലും 233 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.