കൊല്ലത്ത് ഭക്ഷണം തീര്‍ന്നു എന്ന് പറഞ്ഞ സപ്ലയറുടെ തല അടിച്ച് പൊളിച്ചു, പ്രതി ഇരവിപുരം മണ്ഡലം യുവമോര്‍ച്ച പ്രസിഡന്റ്

Advertisement

കൊല്ലം: ഭക്ഷണം ആവശ്യപ്പെട്ടപ്പോള്‍ തീര്‍ന്ന് പോയി എന്ന് പറഞ്ഞ സപ്ലയറുടെ തലതല്ലിപ്പൊളിച്ച ആള്‍ പിടിയിടില്‍, ഇരവിപുരം സ്വദേശിയായ അപ്പു എന്ന് വിളിക്കുന്ന ശബരിയാണ് പിടിയിലായത് ഇയാള്‍ ഇരവിപുരം മണ്ഡലം യുവമോര്‍ച്ച അധ്യക്ഷന്‍ ആണ്.

കുന്നത്തുകാവ് എ വി റസ്‌റ്റോറന്റില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണഅ സംഭവം, പ്രതി ആവശ്യപ്പെട്ട ഭക്ഷണം തീര്‍ന്ന് പോയെന്ന് പറഞ്ഞ സപ്ലയറെ തെറി വിളിച്ച് കൊണ്ട് ആക്രമിക്കുകയായിരുന്നു, ഒഴിഞ്ഞ് മാറി കടയ്ക്ക് പുറത്തിറങ്ങിയ പരാതിക്കാരനെ റോഡരികില്‍ കിടന്ന വിറക് കഷണം എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു, ഇദ്ദേഹത്തിന്റെ കണ്‍ പുരികത്തിന് മുകളിലും കീഴ്ത്താടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, മരണം വരെ സംഭവിക്കാവുന്ന ആക്രമണത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

പരിക്കേറ്റ റസ്റ്റോറന്റ് ജീവനക്കാരന്‍ ബാബു ഗുരുതര പരിക്കുകളോടെ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.