കോഴിക്കോട് ബീച്ചിൽ വീണ്ടും തിമിംഗലം അടിഞ്ഞു

Advertisement

കോഴിക്കോട്. ബീച്ചിൽ വീണ്ടും തിമിംഗലം അടിഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെ മത്സ്യത്തൊഴിലാളികളാണ് നീല തിമിംഗലത്തിന്റെ ജഡം കണ്ടത്.
വെള്ളയിൽ ഹാർബറിലെ പുലിമുട്ടിന് സമീപമാണ് ജഡം അടിഞ്ഞത്.
ഏകദേശം 40 അടിയോളം വലിപ്പമുള്ള തിമിംഗലമാണ്. ജഡം കിടക്കുന്നത് തുറമുഖ വകുപ്പിന് കീഴിലുള്ള സ്ഥലത്തായതിനാൽ തിമിംഗലത്തെ അവിടെ നിന്നും മാറ്റാൻ കോഴിക്കോട് കോർപ്പറേഷൻ തുറമുഖ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജഡം വനം വകുപ്പ് സംസ്‌കരിക്കും. കഴിഞ്ഞ മാസം മുപ്പതിനും സമാനമായ രീതിയിൽ കോഴിക്കോട് ബീച്ചിൽ തിമിംഗലം അടിഞ്ഞിരുന്നു. ഇതിനിടെ കടൽ സസ്തനികൾക്കുണ്ടാവുന്ന അപകടങ്ങൾ പരിശോധിക്കണമെന്ന ആവശ്യവും ഉയരുകയാണ്.