ഇടുക്കി നെടുങ്കണ്ടത്ത് പത്ത് വയസ്സുകാരനെ കുളിമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

ഇടുക്കി :നെടുങ്കണ്ടം പൊന്നാമലയിൽ 10 വയസ്സുള്ള ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ബഥേൽ പുത്തൻ വീട്ടിൽ വിനുവിന്റെ മകൻ ആൽബിനെയാണ് ബാത്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ബാത്‌റൂമിൽ കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവൂ എന്ന് പൊലീസ് അറിയിച്ചു.

Advertisement