യാത്രക്കാർക്ക് ഉപകരിക്കാത്ത പുതുക്കിയ സമയക്രമം റെയിൽവേ ഉപേക്ഷിക്കണം

Advertisement

കൊല്ലം.സ്ഥിരം യാത്രക്കാർക്കും ഉപഭോക്താക്കൾക്കും യാതൊരു പ്രയോജനവുമില്ലാത്ത സതേൺ റെയിൽവേയുടെ പുതിയ സമയക്രമം പുനഃപരിശോധിച്ച് ജനോപകാരപ്രദമായ രീതിയിലാക്കണമെന്ന് സതേൺ റെയിൽവേ പാസഞ്ചേഴ്സ് ആ സോസ്സിയേഷൻ പ്രസിഡന്റ് സജീവ് പരിശവിള ആവശ്യപ്പെട്ടു.

നിലവിലെ പരിഷ്ക്കരിച്ച മിക്ക ട്രെയിനുകളുടേയും സമയക്രമം തുഗ്ലക്ക് പരിഷ്ക്കാരത്തിനു തുല്യമാണ്. കൊല്ലത്തു നി ന്നും തിരുവനന്തപുരത്തിന് രാവിലെ 6.50 നും 7.05 നും 7.55 ം പുറപ്പെടുന്ന 4 ട്രെയിനുകളുടെ പുതിയ സമയക്രമം നിമിത്തം കഴക്കൂട്ടം മുതൽ തിരുവനന്തപുരം ഔട്ടർ വരെ ട്രെയിൻ അശാസ്ത്രീയമായി പിടിച്ചിട്ട് യാത്രക്കാരെ വലയ്ക്കുന്നു. 7.15 ന്റെ ജയന്തി ജനത ട്രെയിൻ പഴയതുപോലെ കൊല്ലത്തു നിന്നും 8 മണിക്ക് ആക്കിയാൽ ഈ ബുദ്ധിമുട്ടിന് ഒരു പരിഹാര മാകും. 7.55 ന്റെ പുനലൂർ – നാഗർകോവിൽ എക്സ്പ്രസ് ഇ പ്പോൾ 9.45 നാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഇത് പഴ യതുപോലെ 9 മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന രീതിയിൽ പുനഃക്രമീകരിക്കണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആർ.സി.സി.യിലും പോകുന്ന രോഗികളും, കൂട്ടിരിപ്പുകാരും, തിരുവനന്തപുരം മേഖലയിലെ സർക്കാർ ജീവന ക്കാർ, വിദ്യാർത്ഥികൾ, മറ്റു സ്ഥിരം യാത്രക്കാർ എന്നിവരെ അശാസ്ത്രീയമായ പരിഷ്കാരത്തിലൂടെ റെയിൽവേയിൽ നി ന്നും അകറ്റുകയാണ് അധികൃതർ ജനോപകാരപ്രദമായ രീതി യിൽ ട്രെയിൻ സമയം പുനഃക്രമീകരിക്കുന്നതിനുവേണ്ടി ജന പ്രതിനിധികളെയും പാസഞ്ചേഴ്സ് അസോസ്സിയേഷനേയും കൂടി റയിൽവേ അധികൃതർ മുഖവിലക്കെടുക്കണം എന്ന് സജീവ് ആവശ്യപ്പെട്ടു.

Advertisement