തിരുവനന്തപുരം:
കാലാവധി കഴിഞ്ഞ മരുന്നുകൾ കെ എം എസ് സി എൽ സർക്കാർ ആശുപത്രികൾ വഴി വിറ്റഴിച്ചതിന് പിന്നിൽ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവിന് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ മറുപടി.
വി ഡി സതീശൻ പ്രതിപക്ഷ നേതാവിൻ്റെ ഉത്തരവാദിത്വത്തോടെ കാര്യങ്ങളെ കാണുന്നില്ലന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിയമനക്കോഴ വിവാദം വന്നപ്പോൾ ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നെന്നും മന്ത്രി പരിഹസിച്ചു. കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തെന്ന സി എ ജി റിപ്പോർട്ട് ഡ്രാഫ്റ്റ് മാത്രമാണെന്ന് മന്ത്രി വിശദീകരിച്ചു. കിൻഫ്രയിൽ തീപിടിത്തമുണ്ടായ ഗോഡൗണിൽ യു ഡി എഫ് കാലത്ത് വാങ്ങിക്കൂട്ടിയ കാലാവധി കഴിഞ്ഞ മരുന്ന് സൂക്ഷിച്ചിരുന്ന കാര്യം കൂടി പ്രതി പക്ഷ നേതാവ് പരിശോധിക്കണം. പ്രതിപക്ഷ നേതാവിൻ്റേയും ബിജെപി അധ്യക്ഷൻ്റേയും സ്വരം ഒരു പോലിരിക്കുന്നതിൽ അത്ഭുതമില്ലെന്നും വീണാ ജോർജ് പരിഹസിച്ചു.
Home News Breaking News കാലാവധി കഴിഞ്ഞ മരുന്ന് വിവാദം: പ്രതിപക്ഷ നേതാവ് ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ കാണുന്നില്ലന്ന് ആരോഗ്യ മന്ത്രി വീണാ...