പത്തനംതിട്ട നെടുമണ്ണിലെ മധ്യവയസ്ക്കൻ്റെ ദുരൂഹ മരണം: സഹോദരനെയും സുഹൃത്തിനെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

Advertisement

പത്തനംതിട്ട :അടൂർ നെടുമണ്ണിൽ മധ്യവസ്‌കിന്റെ മരണത്തിൽ സഹോദരനും സുഹൃത്തിനും എതിരെ കൊലകുറ്റം ചുമത്തി അടൂർ പോലീസ് .
മരിച്ച അനീഷ് ദത്തന്റെ സഹോദരൻ മനോജ് ദത്തനെയും സുഹൃത്ത് ബിനുവിനെയും ആണ് കേസിൽ പ്രതിചേർത്തത്.
പോസ്റ്റ്മോർട്ടത്തിൽ മരണ കാരണം തലയ്ക്കു ഏറ്റത് ക്ഷതം മൂലമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തി .
ഇന്ന് വൈകിട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കും.
മദ്യലഹരിയിൽ തർക്കവും അടിപിടിയും ഉണ്ടായെന്ന് അമ്മ ശാന്തമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.