മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; സുരേന്ദ്രൻ അടക്കമുള്ള എല്ലാ പ്രതികൾക്കും ജാമ്യം

Advertisement

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ള മുഴുവൻ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജില്ലാ സെഷൻസ് കോടതിയിൽ കെ സുരേന്ദ്രൻ അടക്കമുള്ള ആറ് പ്രതികളും ഹാജരായി ജാമ്യാപേക്ഷ നൽകിയിരുന്നു. തുടർന്ന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ എതിർത്തില്ല.

കേസ് അടുത്ത മാസം 15ന് വീണ്ടും പരിഗണിക്കും. ആദ്യമായാണ് കേസിൽ സുരേന്ദ്രൻ കോടതിയിൽ നേരിട്ട് ഹാജരാകുന്നത്. കെ സുരേന്ദ്രന് പുറമെ കേസിലെ മുഴുവൻ പ്രതികളും ഇരയായ കെ സുന്ദരയും കോടതിയിൽ എത്തിയിരുന്നു.

Advertisement