ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Advertisement

ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പയ്യന്നൂര്‍ കങ്കോലിലാണ് സംഭവം. കാങ്കോല്‍ സ്വദേശി പ്രസന്നയാണ് മരിച്ചത്. ഭര്‍ത്താവ് ഷാജിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കുടുംബപ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഷാജി സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
ഇരുവരും തമ്മില്‍ ഏറെക്കാലമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നു. ഇരുവരും മാറി താമസിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് പ്രസന്ന വീട്ടില്‍ തിരിച്ചെത്തിയത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisement