വാഹനാപകടത്തിൽ പരുക്കേറ്റ് ഒരു മണിക്കൂറോളം നേരം രക്തം വാർന്ന് റോഡിൽ; യുവാവിന് ദാരുണാന്ത്യം

Advertisement

പത്തനംതിട്ട: ആംബുലൻസ് എത്താൻ വൈകിയതിനാൽ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട കടമ്മനിട്ട സ്വദേശി രഞ്ജു കൃഷ്ണയാണ് മരിച്ചത്. ഒരു മണിക്കൂറോളം നേരം രക്തം വാർന്ന് റോഡിൽ കിടന്ന യുവാവിനെ ഒടുവിൽ നാട്ടുകാർ സ്വകാര്യ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് കോഴഞ്ചേരിയ്ക്കടുത്ത് നാരങ്ങാനം ആലുങ്കലിൽ അപകടം നടന്നത്

ആംബുലൻസിനായി 108ൽ വിളിച്ചില്ലെങ്കിലും ആംബുലൻസ് ഇല്ലെന്നാണ് മറുപടി ലഭിച്ചതെന്ന് സ്ഥലത്തുണ്ടായിരുന്ന ഒരാൾ പറഞ്ഞു. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയതിന് ശേഷമാണ് നാട്ടുകാർ കൂടി യുവാവിനെ സ്വകാര്യ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Advertisement