മലപ്പുറം. ജില്ലയിൽ ഒരു മാസത്തിനിടെ 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്.മൂന്ന് കുട്ടികൾക്കും, 15 മുതിർന്നവർക്കുമാണ് രോഗം കണ്ടെത്തിയത്.ജില്ലയിൽ ഈ വർഷം ഒമ്പത് കുട്ടികളും 38 മുതിർന്ന വ്യക്തികളും രോഗബാധിതരായത്.
കുഷ്‌ഠ രോഗം കണ്ടെത്തുന്നതിനായി നടത്തി വരുന്ന ബലമിത്ര പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ആണ് രോഗം കണ്ടത്തിയത് എന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.