ഏഷ്യൻ മൗണ്ട് ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ന് പൊന്മുടിയില്‍ തുടക്കം

Advertisement

തിരുവനന്തപുരം.ഇരുപത്തിയെട്ടാമത് ഏഷ്യൻ മൗണ്ട് ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം. പൊന്മുടിയിലാണ് മത്സരങ്ങൾ നടക്കുക. 20 രാജ്യങ്ങളിൽ നിന്നായി 250ലേറെ റൈഡർമാർ മത്സരത്തിൽ പങ്കാളികളാകും. ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിർവഹിച്ചിരുന്നു. 9 മണിയോടെ മത്സരങ്ങൾ ആരംഭിക്കും.

ക്രോസ് കൺട്രി , ഡൗൺ ഹിൽ മത്സരങ്ങളാണ് ആദ്യം. എലൈറ്റ് വിഭാഗം മത്സരങ്ങളിൽ ജയിക്കുന്നവർക്ക് 2024ലെ പാരീസ് ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഇന്ത്യൻ സംഘത്തിൽ 20 പുരുഷ റൈഡർമാരും 11 വനിതാ റൈഡർമാരും ആണ് ഉള്ളത്. ദിവസങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ പൊന്മുടിയിൽ പരിശീലനം നടത്തിയിരുന്നു.

Advertisement