2023 ഒക്ടോബർ 26 വ്യാഴം
BREAKING NEWS
👉തിരുവല്ല കുന്നന്താനത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു.ഭാര്യ ശ്രീജയെ കുത്തി കൊല്ലുകയും ഭർത്താവ് വേണുകുട്ടൻ തൂങ്ങി മരിക്കുകയുമായിരുന്നു.
👉 ബംഗാളിൽ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിൻ്റെ വീട്ടിൽ ഇ ഡി റെയ്ഡ്; റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്
👉 പെരുമ്പാവൂർ കുവപ്പടിയിലെ പ്ലൈവുഡ് കമ്പിനിയിൽ തീപിടുത്തം.രാവിലെ 6 ന് ഉണ്ടായ തീപിടുത്തത്തിൽ ആളപായമില്ല.
👉 കേരളത്തിൽ ജെ ഡി എസ് സ്വതന്ത്രമായി നില്ക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി; സി പി എമ്മിൽ നിന്ന് സമ്മർദ്ദമില്ലെന്നും കൃഷ്ണൻകുട്ടി
👉ന്യൂയോർക്കിലെ
ലുയിസ്റ്റൻ പട്ടണത്തിൽ തോക്ക്ധാരി നടത്തിയ വെടിവെപ്പിൽ 22 പേർ കൊല്ലപ്പെട്ടു.80 ലധികം പേര്‍ക്ക് പരിക്കേറ്റു.
👉മെയിന്‍ സിറ്റിയിലെ മൂന്നിടങ്ങളിലായി ബുധനാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്.
👉 കൊലയാളിയെ തിരിച്ചറിഞ്ഞു. അക്രമിയുടേതെന്ന് സംശയിക്കുന്ന ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു
👉 സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പെയ്തേക്കും. ഇടിമിന്നലിനും സാധ്യത
👉 കൊച്ചിയിൽ ഷവർമ്മ കഴിച്ചതിനെ തുടർന്ന് മരിച്ച കോട്ടയം സ്വദേശിയായ യുവാവിൻ്റെ പോസ്റ്റ് മർട്ടം ഇന്ന്.
👉 ഇസ്രായേൽ – ഹമാസ് യുദ്ധം: കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ പ്രസിഡൻ്റ്.
👉 സി പി എം പിബി യോഗം ഇന്ന്: 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചർച്ചയായേക്കും.
🌴 കേരളീയം 🌴
🙏സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം 31 ന് പണിമുടക്കും. വിദ്യാര്‍ത്ഥികളുടെ യാത്രക്കൂലി വര്‍ദ്ധിപ്പിക്കണമെന്നും ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
🙏തിയറ്ററുകളില്‍ സിനിമയെ മോശമാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ കേസ്. ഇതാദ്യമായാണ് ഈ കുറ്റത്തിനു കേസെടുക്കുന്നത്. റാഹേല്‍ മകന്‍ കോര എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനിയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. യൂട്യൂബും ഫേസ്ബുക്കും അടക്കം ഒമ്പതു പേര്‍ക്കെതിരെയാണ് കേസ്.
🙏സിനിമ ഓണ്‍ലൈന്‍ റിവ്യൂവിംഗിനെതിരായ ഹര്‍ജിയില്‍ സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയില്‍ പ്രത്യേക പ്രോട്ടോക്കോള്‍ ഫയല്‍ ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും അപകീര്‍ത്തിപ്പെടുത്തിയാല്‍ കേസെടുക്കാമെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
🙏സംസ്ഥാനത്ത് ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 237 കോടി രൂപ ചെലവിട്ട് പി.പി.പി മാതൃകയിലാണ് സ്ഥാപിക്കുക. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി നിര്‍വ്വഹണ ഏജന്‍സിയാകും. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് കിന്‍ഫ്രയെ നിയോഗിച്ചു.
🙏ടാര്‍ഗറ്റ് നേടിയാലേ സപ്ലൈക്കോയിലെ താത്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കൂവെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഇടതു സര്‍ക്കാരിനു ചേര്‍ന്ന നിലപാടല്ലെന്നും പണിയെടുക്കുന്നവര്‍ക്ക് കൂലി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
🙏സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന 12,038 സ്‌കൂളുകള്‍ക്ക് കുടിശ്ശികയൊന്നും നല്‍കാനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂളുകള്‍ക്ക് ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ചെലവിനുള്ള തുക നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും കളവു പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
🙏മലപ്പുറം തിരൂര്‍ കാട്ടിലപള്ളിയില്‍ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റിലായി. നേരത്തെ പിടിയിലായ ഒന്നാംപ്രതിയുടെ പിതാവും സഹോദരന്മാരുമാണ് അറസ്റ്റിലായത്. രണ്ടാം പ്രതി അന്‍ഷാദ്, മൂന്നാം പ്രതി അജ്രിഫ്, നാലാം പ്രതി ആലിക്കുട്ടി എന്നിവരെയാണു പിടികൂടിയത്.
🙏വാളയാര്‍ കേസിലെ പ്രതിയായ കുട്ടിമധുവിന്റെ ദുരൂഹമരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് മധുവിന്റെ അമ്മയും നീതി സമര സമിതിയും ആലുവ റൂറല്‍ എസ്പിക്കും സിബിഐക്കും കത്തു നല്‍കി.
🙏ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ പ്രതികളുടെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരുന്നത് ബിജെപി – സിപിഎം ബന്ധത്തിന്റെ അവസാന തെളിവാണെന്ന് കെ പിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
🙏സൗദി യുവതി നല്‍കിയ പീഡന പരാതിയില്‍ മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെ പൊലീസ് ചോദ്യം ചെയ്തു. ഇടക്കാല മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയനുസരിച്ചാണ് പോലീസിനു മുന്നില്‍ ഹാജരായത്. സൗദി പൗരയായ 29 കാരിയാണ് പരാതിക്കാരി.
🙏പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കിലേക്ക് 20 ലക്ഷം രൂപയുടെ നിക്ഷേപവുമായി ഒരു സഹകരണ സംഘം. കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ലാ ടൂറിസം വികസന സഹകരണ സംഘമാണ് 20 ലക്ഷം ഒരു കൊല്ലത്തേക്ക് നിക്ഷേപിച്ചത്.
🙏വായ്പാ തട്ടിപ്പെന്ന റിസോര്‍ട്ടുടമ രായിരത്ത് സുധാകരന്റെ ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക്. 1.60 കോടി രൂപയും നല്‍കിയത് അനില്‍ മേനോന്റെ അക്കൗണ്ടിലാണെന്നും രായിരത്ത് സുധാകരന്‍ സമ്മതപത്രം ഒപ്പിട്ടു നല്‍കിയതിനാലാണു വായ്പ അനുവദിച്ചതെന്നും ബാങ്ക് വ്യക്തമാക്കി.
🇳🇪 ദേശീയം 🇳🇪
🙏’ഇന്ത്യ’യെ ഇല്ലാതാക്കാന്‍ വീണ്ടും കേന്ദ്രനീക്കം. എല്ലാ പാഠപുസ്തകങ്ങളിലും ഇന്ത്യ എന്ന പേര് ഭാരത് എന്നു തിരുത്തണമെന്ന് എന്‍സിഇആര്‍ടിയുടെ പാഠ്യപദ്ധതി പരിഷ്‌കരണ സമിതി എന്‍സിഇആര്‍ടിക്കു ശുപാര്‍ശ നല്‍കി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് എന്‍സിഇആര്‍ടി പ്രതികരിച്ചു.
🙏വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് പാര്‍ലമെന്റ് സമിതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉഭയ സമ്മതമില്ലാതെയുള്ള സ്വവര്‍ഗരതിയും കുറ്റകരമാക്കണമെന്ന് കരട് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
🙏പുല്‍വാമ അടക്കമുള്ള വിഷയങ്ങളില്‍ സുപ്രധാന വെളിപെടുത്തലുകളുമായി ജമ്മുകാഷ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി സംസാരിക്കുന്ന വീഡിയോ രാഹുല്‍ഗാന്ധി പുറത്തുവിട്ടു. പുല്‍വാമയില്‍ വീരമൃത്യ വരിച്ച സൈനികര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെ മുറിയില്‍ പൂട്ടിയിട്ടെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു.
🙏ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിര്‍ദേശത്തിന് അനൂകൂല ശുപാര്‍ശയുമായി ദേശീയ നിയമകമ്മീഷന്‍. രാംനാഥ് കോവിന്ദ് സമിതിക്ക് അടുത്ത ആഴ്ച റിപ്പോര്‍ട്ട് കൈമാറുമെന്നാണ് വിവരം.
🙏തമിഴ്‌നാട്ടില്‍ രാജ്ഭവനിലേക്ക് ബോംബേറ്. സംഭവത്തില്‍ കറുക്ക വിനോദ് എന്നയാളെ അറസ്റ്റു ചെയ്തു. തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പെട്രോള്‍ ബോംബെറിഞ്ഞത്.
🙏അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ജനുവരി 22 നുതന്നെ നടത്തും. ശ്രീറാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.
🙏ഇന്ത്യയുടെ പേര് ‘ഭാരതം’ എന്നാക്കാനുള്ള എന്‍സിആര്‍ടിയുടെ നീക്കത്തെ കര്‍ണാടക സര്‍ക്കാര്‍ അനുകൂലിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നാണ് ഭരണഘടനയില്‍ പറയുന്നത്. നമ്മുടെ പാസ്പോര്‍ട്ടുകളിലും അങ്ങനെയാണ്. ചരിത്രം മാറ്റി എഴുതാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
🙏നയതന്ത്ര തര്‍ക്കം തുടരുന്ന കാനഡിയില്‍ ഇന്ത്യ ചില വിസ സര്‍വീസുകള്‍ ഇന്നു പുനരാരംഭിക്കും. കാനഡ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിനുള്ള ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കല്‍, കോണ്‍ഫറന്‍സ് വിസ സര്‍വീസുകളാണ് ഇന്നു മുതല്‍ പുനരാരംഭിക്കുന്നത്.
🙏ആഗ്രയില്‍ പത്തല്‍കോട്ട് എക്സ്പ്രസില്‍ തീപിടിത്തം. ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു. ആഗ്രയിലെ ബദായി റെയില്‍വെ സ്റ്റേഷനിലാണ് തീപിടിച്ചത്. ആളപായമില്ല.
🇦🇴 അന്തർദേശീയം 🇦🇺
🙏എല്ലാ ഇസ്രയേലികളുടെയും സുരക്ഷ ഉറപ്പാക്കുംവരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍. ഇതേസമയം, ഇന്ധനമില്ലാതെ ഗാസ കൂട്ട മരണത്തിന്റെ വക്കിലാണ്. ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ 2,360 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുണിസെഫ് വെളിപെടുത്തി.
🙏ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കരുതെന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന്റെ ചില നടപടികള്‍ അവര്‍ക്കുതന്നെ തിരിച്ചടിയാകാതെ ശ്രദ്ധിക്കണമെന്നും ഒബാമ.
🏏 🏸കായികം 🏑🥍
🙏ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലണ്ട്സിനെതിരെ ഓസ്ട്രേലിയക്ക് 309 റണ്‍സിന്റെ റെക്കോര്‍ഡ് ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഗ്ലെന്‍ മാക്സ്വെല്ലിന്റേയും ഡേവിഡ് വാര്‍ണറുടേയും സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തു.
🙏40 പന്തില്‍ സെഞ്ചറി നേടിയ മാക്സവെല്ലിന്റേത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലണ്ട് 90 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ലോകകപ്പ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണിത്.