തിരുവല്ല: കുന്നന്താനം പാലയ്ക്കാ തകിടിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു.ഭാര്യ ശ്രീജയെ ( 36 )കുത്തി കൊല്ലുകയും ഭർത്താവ് വേണുകുട്ടൻ കഴുത്തറത്ത് മരിക്കുകയുമായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുടുംബ പ്രശനങ്ങളെ തുടർന്ന് ഇരുവരും വേർപെട്ട് ജീവിയ്ക്കുകയായിരുന്നു. വേണുകുട്ടൻ വിദേശശത്തായിരുന്നു. ശ്രീജ ബാങ്ക് ജീവനക്കാരിയാണ്. ഒരുമകളുണ്ട്. ശ്രീജയും മകളും ഒരുമിച്ചായിരുന്നു. രാവിലെ ശ്രീജയുടെ വീട്ടിലെത്തിയ വേണുകുട്ടൻ നായർ ഭാര്യയെ കുത്തുകയായിരുന്നു. ശ്രീജയുടെ മൃതദേഹം സ്വകാര്യ മെഡിക്കൽ കോളജിലും വേണുക്കുട്ടൻ്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കും മാറ്റി. കീഴ്വായ്പൂർ പോലീസ് അന്വേഷണം തുടങ്ങി.