ഭാരതം എന്ന് പറയുന്നതല്ല പ്രശ്‌നം, അങ്ങനയേ പറയാവൂ എന്ന് പറയുന്നതാണ് തെറ്റ്: വിജയരാഘവൻ

Advertisement

ഭാരതം എന്ന് പറയുന്നതിന് ഇവിടെയാരും എതിരല്ലെന്നും എന്നാൽ അങ്ങനെയേ പറയാവൂ എന്ന് പറയുന്നതാണ് തെറ്റെന്നും സിപിഎം നേതാവ് എ. വിജയരാഘവൻ. പാഠ പുസ്തകങ്ങളിൽ ഇന്ത്യയുടെ പേര് മാറ്റത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മധ്യകാല മൂല്യങ്ങളിലേക്കുള്ള മടക്ക യാത്രയ്ക്ക് വേണ്ടിയുള്ള പൊതു ബോധ നിർമിതിയാണ് നടത്തുന്നത്. വിദ്യാഭ്യാസ സാംസ്‌ക്കാരിക മേഖലയിൽ ആർഎസ്എസ് താത്പര്യം നടപ്പാക്കാനാണ് ശ്രമം.

അപകടകരമായ തരത്തിലുള്ള സാമൂഹ്യ വിഭജനമാണ് നടക്കുന്നത്. ഇന്ത്യ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. ചരിത്രത്തെ മാറ്റുകയാണ് ചെയ്യുന്നത്. ജനങ്ങൾ നടത്തിയ സമരമാണ് ചരിത്രം. ഒന്നാം സ്വാതന്ത്ര്യ സമരത്തെ യുദ്ധമെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. സവർക്കറുടെ അജണ്ടയാണിതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

Advertisement