സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യം കണ്ട് ഭയന്നാണ് ലീഗ് റാലിയുമായി ഇറങ്ങിയത്: ഇ പി ജയരാജൻ

Advertisement

മാധ്യമസ്വാതന്ത്ര്യം രാജ്യത്ത് നിഷേധിക്കപ്പെടുന്നുവെന്നും ഇത് ജനാധിപത്യത്തെ ഹോമിക്കുന്ന നടപടിയാണെന്നും ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ. പലസ്തീൻ ഐക്യദാർഢ്യം ആദ്യം സിപിഎം തുടങ്ങിയപ്പോൾ അത് കണ്ട് ഭയന്നാണ് മുസ്ലിം ലീഗ് പ്രതിഷേധവുമായി രംഗത്തുവന്നത്. ജെഡിഎസ് കേരളാ ഘടകത്തിന് സിപിഎം അന്ത്യശാസനം നൽകിയിട്ടില്ലെന്നും ജയരാജൻ പറഞ്ഞു

മാധ്യമസ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടുകൾക്ക് കോൺഗ്രസിനെയാണ് ബിജെപി മാതൃകയാക്കുന്നത്. കോൺഗ്രസ് രാജ്യത്ത് തകർന്നു കൊണ്ടിരിക്കുകയാണ്. മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി അവർക്കിനി ഒന്നും ചെയ്യാനുള്ള കരുത്തില്ല. നടൻ വിനായകന് പോലീസിനെ കുറിച്ച് പരാതിയുണ്ടെങ്കിൽ എഴുതി നൽകണമായിരുന്നു. പോലീസിനെ നിർവീര്യമാക്കാൻ ആരും ശ്രമിക്കരുതെന്നും ഇപി പറഞ്ഞു

പലസ്തീൻ ഐക്യദാർഢ്യം ആദ്യം തുടങ്ങിയത് സിപിഎമ്മാണ്. അതു കണ്ട് ഭയന്നാണ് മുസ്ലിം ലീഗ് റാലിയുമായി ഇറങ്ങിയത്. അങ്ങനെയാണെങ്കിലും അത് നല്ലതാണ്. പലസ്തീൻ ഐക്യദാർഢ്യവുമായി ഇറങ്ങിയ ആരെയും പോലീസ് അകാരണമായി അറസ്റ്റ് ചെയ്തിട്ടില്ല. കുറ്റവാളികളെ രക്ഷിക്കാൻ പിഎംഎ സലാം ഇടപെടരുതെന്നും ഇ പി ജയരാജൻ പറഞ്ഞു.

Advertisement