വാളയാർ പീഡന കേസ് പ്രതി മധുവിന്റെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട് ഒരാള്‍ റിമാന്‍ഡില്‍

Advertisement

കൊച്ചി.വാളയാർ പീഡന കേസിലെ നാലാം പ്രതിയായ മധുവിന്റെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട് പ്രേരണാകുറ്റത്തിന് പിടിയിലായ ആള്‍
റിമാൻഡിൽ. എടയാറിൽ മധു തൂങ്ങി മരിച്ച ഫാക്ടറി സൈറ്റ് മാനേജർ നിയാസിനെയാണ് ആലുവ കോടതി റിമാൻറ് ചെയ്തത്. മോഷണ കേസുമായി ബന്ധപ്പെട്ട് മധുവിനെ മാനസികമായി പീഡിപ്പിച്ചത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് പോലീസ് കണ്ടെത്തൽ. വാളയാർ കേസിലെ പ്രതികളുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്
വാളയാർ പെൺകുട്ടികളുടേ അമ്മ പരാതി നൽകിയിട്ടുണ്ട്

Advertisement