റിവ്യൂവിഷയത്തില്‍ ഹൈക്കോടതി നിർദേശം അനുസരിച്ച് സർക്കാർ വ്യക്തത വരുത്തും,വിനായകന്‍റേത് കലാപ്രവര്‍ത്തനം മാത്രം, മന്ത്രി സജി ചെറിയാൻ

Advertisement

കൊല്ലം.റിവ്യൂവിഷയത്തില്‍ ഹൈക്കോടതി നിർദേശം അനുസരിച്ച് സർക്കാർ വ്യക്തത വരുത്തുമെന്ന് മന്ത്രി സജി ചെറിയാൻ.സിനിമ വ്യവസായം നിലനിൽക്കണമെങ്കിൽ ക്രിയേറ്റീവ് ആയിട്ടുള്ള ചില നടപടിക്രമങ്ങൾ സ്വീകരിച്ചേ മതിയാകൂ.
ഇപ്പോൾ കോടതിയുടെ മുന്നിൽ നിൽക്കുന്നതുകൊണ്ട് കോടതിയുടെ പരാമർശം കൂടി പരിഗണിച്ച് ഗവൺമെൻറ് ചില തീരുമാനങ്ങൾ കൈക്കൊള്ളും.ഡിജിപി പ്രോട്ടോകോൾ തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി സജി ചെറിയാൻ

വിനായകൻ വിഷയത്തിൽ മന്ത്രി സജി ചെറിയാൻ: കലാകാരൻ അല്ലേ ; ഒരു കലാപ്രവർത്തനമായി കണ്ടാൽ മതി.കലാകാരന്മാർക്ക് ഇടയ്ക്കിടെ കലാപ്രവർത്തനം വരും.അത് പോലീസ് സ്റ്റേഷനായി പോയെന്നേയുള്ളൂ
നമ്മൾ അതിൽ സങ്കടപ്പെട്ടിട്ട് കാര്യമില്ലെന്നും മന്ത്രി സജി ചെറിയാൻ.നടൻ വിനായകൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിലാണ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം

Advertisement