വാർത്താനോട്ടം

Advertisement

2023 ഒക്ടോബർ 27 വെള്ളി

BREAKING NEWS

👉 കിഴക്കൻ സിറിയയിൽ രണ്ടിടത്ത് അമേരിക്കൻ വ്യോമാ ക്രമണം. പശ്ചിമേഷൻ യുദ്ധവ്യമായി ഇതിന് ബന്ധമില്ലെന്ന് വിശദീകരണം.

👉കാശ്മീരിൽ പാക് വെടിവെയ്പ്പ് ,ഒരു ബിഎസ്എഫ് ജവാന് പരിക്ക്, തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം.

👉 അമേരിക്കയിൽ 22 പേരെ വെടിവെച്ചുകൊന്ന കൊലയാളിയ്ക്കായി തിരച്ചിൽ തുടരുന്നു.പുറത്തിറങ്ങാൻ കഴിയാതെ ജനങ്ങൾ

👉ഇന്നും മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം വ്യാപക മഴ ലഭിച്ചേക്കും

👉ശബരിമല:മണ്ഡല
കാലത്തിന് മുന്നോടിയായി ഇന്ന് അവലോകന യോഗം ചേരും

👉താൻ എന്നും പാലസ്തീനിയൻ ജനങ്ങൾക്കൊപ്പമെന്നും പ്രസംഗം കേട്ടവർ തന്നെ ഇസ്രായേലിനൊപ്പമെന്ന് കൂട്ടാൻ ശ്രമിക്കരുതെന്നും ശശി തരൂർ.

👉 കോഴിക്കോട്ടെ ലീഗ് റാലിയിലെ ശശി തരൂരിൻ്റെ പ്രസംഗത്തിനെതിരെ വ്യാപക വിമർശനം.

👉ചന്ദ്രബാബു നായിഡുവിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഭാര്യ നര ഭുവനേശ്വരി വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിന്.

👉 കരുവന്നൂർ ബാങ്ക്: അരവിന്ദാക്ഷൻ്റേയും ജിൽസിൻ്റെയും അപേക്ഷയിൽ ഇന്ന് വിധി

👉 ചൈനയുടെ മുൻ പ്രധാനമന്ത്രി ലി കെചിയാങ്(68) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഹൃദയാഘാതമുണ്ടാവുകയും ഇന്ന് പുലർച്ചയോടെ മരിക്കുകയുമായിന്നു.
2013 മുതൽ പത്തു വർഷം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു.

🌴 കേരളീയം 🌴

🙏പാഠപുസ്തകങ്ങളില്‍ ഇന്ത്യയെ വെട്ടി ഭാരത് എന്നാക്കാറ്റാനുള്ള എന്‍സിഇആര്‍ടി ശുപാര്‍ശ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പറഞ്ഞു.

🙏കെഎസ്ആര്‍ടിസിക്കു ടൂര്‍ പാക്കേജ് സര്‍വീസുകള്‍ നടത്താമെന്ന് ഹൈക്കോടതി. ടൂര്‍ പാക്കേജ് സര്‍വീസുകള്‍ നടത്തുന്നത് ചോദ്യംചെയ്ത് സ്വകാര്യ കോണ്‍ട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റര്‍മാര്‍ നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ഉത്തരവ്.

🙏ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിന്റെ പ്രതികാരം അതിരുകടന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍. കോഴിക്കോട് ബീച്ചില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.

🙏മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മൂന്നു ഘട്ടങ്ങളും സംസ്ഥാനത്ത് പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്നാം ഘട്ടത്തില്‍ ലക്ഷ്യം വച്ച 86 ശതമാനം കുട്ടികള്‍ക്കും 100 ശതമാനം ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കി. അഞ്ച് വയസ് വരെയുളള 76,629 കുട്ടികള്‍ക്കും 11,310 ഗര്‍ഭിണികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. ഇതുകൂടാതെ ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്ത 1273 കൂട്ടികള്‍ക്ക് കൂടി വാക്‌സിന്‍ നല്‍കി.

🙏കായിക വകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനായി വിഭാവനം ചെയ്ത പുതിയ കായിക ഭവന്‍ സമുച്ചയത്തിന്റെ ആദ്യ ഘട്ട നിര്‍മാണ പ്രവൃത്തികള്‍ക്കു തുടക്കമായി. കായിക മേഖലയിലെ പശ്ചാത്തല സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പുതിയ കായിക ഭവന്‍ നിര്‍മ്മിക്കുന്നത്.

🙏ആള്‍മാറാട്ടത്തിലൂടെ രജിസ്റ്റര്‍ ചെയ്ത വസ്തു പോക്കുവരവ് ചെയ്യുന്നതിന് ഒത്താശ ചെയ്ത കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്ക് ശിക്ഷ. പത്തനംതിട്ട വില്ലേജ് ഓഫീസറായിരുന്ന സോമന്‍ കുറുപ്പിനെയാണ് മൂന്നു വര്‍ഷം കഠിന തടവിനു ശിക്ഷിച്ചത്. 25,000 രൂപ പിഴയും അടയ്ക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.

🙏വിനായകന്‍ കലാകാരനാണെന്നും കൊച്ചിയിലെ പോലീസ് സ്റ്റേഷനില്‍ നടത്തിയതു കലാപ്രകടനമായി കണ്ടാല്‍ മതിയെന്നും സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍.

🙏വയനാട്ടില്‍ കാട്ടുപോത്ത് സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് യുവാവിന് പരിക്കേറ്റു. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി റസല്‍കുന്നിലാണ് സംഭവം. പനവല്ലി റസല്‍കുന്ന് സെറ്റില്‍മെന്റ് കോളനിയിലെ നരേഷിനാണ് പരിക്കേറ്റത്.

🇳🇪 ദേശീയം 🇳🇪

🙏കേന്ദ്ര സര്‍ക്കാരിന്റെ ‘രഥ് പ്രഭാരി യാത്ര’ നിര്‍ത്തിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. കേന്ദ്ര പദ്ധതികളുടെ പ്രചാരകരായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച നടപടി പുനപരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി.

🙏ഖത്തറില്‍ തടവിലായ എട്ടു മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ. ഖത്തറിലെ ശിക്ഷാവിധി ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യ. ഖത്തറുമായി വിഷയം ചര്‍ച്ച ചെയ്യും. ഓഗസ്റ്റിലാണ് ഖത്തര്‍ നാവികസേനയ്ക്കു പരിശീലനം നല്‍കുന്ന കമ്പനിയിലുള്ള ഇന്ത്യന്‍ നാവികരെ അറസ്റ്റു ചെയ്തത്.

🙏ജമ്മു കാഷ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. കുപ്വാരയിലെ മച്ചില്‍ സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. നിയന്ത്രണ രേഖയിലൂടെ ഇന്ത്യന്‍ ഭാഗത്തേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം തകര്‍ത്തത്.

🙏പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’ മാറ്റി ‘ഭാരത്’ ആക്കാനുള്ള എന്‍സിഇആര്‍ടി നീക്കത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എന്തുകൊണ്ടാണ് ഭരണാധികാരികള്‍ക്ക് ഇന്ത്യയെ പേടിയെന്നു മമത ചോദിച്ചു.

🙏പാഠപുസ്തകങ്ങളില്‍ ഇന്ത്യക്കു പകരം ഭാരത് എന്നാക്കാനുള്ള എന്‍സിഇആര്‍ടി ശുപാര്‍ശക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് യെച്ചൂരി പറഞ്ഞു.

🙏തമിഴ്നാട്ടില്‍ രാജ്ഭവനുനേരെയുണ്ടായ ബോംബേറില്‍ തമിഴ്നാട് പൊലീസ് ഉചിതമായ നടപടികളെടുത്തില്ലെന്ന് രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

🙏തമിഴ്നാട്ടില്‍ രാജ്ഭവനു നേരെ പെട്രോള്‍ ബോംബെറിയാന്‍ ഒന്നിലേറെ പേര്‍ എത്തിയിരുന്നെന്ന ഗവര്‍ണറുടെ വാദം തെറ്റാണെന്ന് ഡിജിപി. ഒരാള്‍ മാത്രമാണ് രാജ്ഭവന് മുന്നിലെത്തിയതെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിച്ചതിനാല്‍ പ്രതിയെ കൈയോടെ പിടിച്ചു. ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച 73 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഗവര്‍ണര്‍ക്ക് മതിയായ സുരക്ഷ നല്‍കുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

🙏പ്രിയങ്കഗാന്ധിക്കും ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്. രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പ്രസംഗത്തിനാണ് പ്രിയങ്കാ ഗാന്ധിക്കു നോട്ടീസ്. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ആസാം മുഖ്യമന്ത്രി വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയതിനാണു നോട്ടീസ്.

🇦🇴 അന്തർദേശീയം 🇦🇺

🙏ഹമാസിന്റെ കസ്റ്റഡിയിലായിരുന്ന 50 ബന്ദികള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്നാണ് ഹമാസ് ആരോപിച്ചത്. ഇസ്രയേലിന്റെ കരസേന ഗാസയിലേക്കു കവചിത ടാങ്കുകളുമായി എത്തി ആക്രമണം നടത്തിയതിനു പിറകേയാണ് ഹമാസ് 50 പേര്‍ കൊല്ലപ്പെട്ടെന്ന് അറിയിച്ചത്.

🙏ഹെലികോപ്റ്ററില്‍നിന്ന് എട്ടു കോടി രൂപ വിതറി ഒരു ഇന്‍ഫ്ളുവന്‍സര്‍. ചെക്ക് റിപ്പബ്ലിക്കുകാരനായ ഇന്‍ഫ്ളുവന്‍സറും ടിവി ഹോസ്റ്റുമായ കമില്‍ ബര്‍ട്ടോഷെക്കാണ് ലൈസ നാദ് ലാബെം പട്ടണത്തിനു സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് പണം വിതറിയത്.

🙏ഇസ്രയേല്‍ ജനം യുദ്ധമുഖത്തായിരിക്കുമ്പോള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യായിര്‍ അമേരിക്കയിലെ മയാമി ബീച്ചില്‍ ആഘോഷിക്കുകയാണെന്ന് വിമര്‍ശനം. നാലു ലക്ഷം യുവാക്കള്‍ യുദ്ധമുഖത്തുണ്ട്.

🏏🥍 കായികം🏑🏸

🙏ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ശ്രീലങ്കക്ക് മുന്നിലും പിഴച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ പകുതി പന്തുകള്‍ ബാക്കി നില്‍ക്കേ 8 വിക്കറ്റിനാണ് ശ്രീലങ്കയുടെ ജയം.

🙏 ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 33.2 ഓവറില്‍ 156 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ചെറിയ വിജയലക്ഷ്യവുമായിറങ്ങിയ ശ്രീലങ്ക 25.4 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയത്തിലെത്തിയത്.

🙏 ന്യൂസീലന്‍ഡിനും അഫ്ഗാനിസ്താനും ദക്ഷിണാഫ്രിക്കയ്ക്കും പിന്നാലെ ശ്രീലങ്കയോടു കൂടി അടിയറവ് പറഞ്ഞതോടെ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച മട്ടിലാണ്.

Advertisement