കാഞ്ഞങ്ങാട് മാവേലി എക്സ്പ്രസ് ട്രാക്ക് മാറി കയറിയ സംഭവത്തിൽ വീഴ്ച്ച സമ്മതിച്ച് സ്റ്റേഷൻ മാസ്റ്റർ

Advertisement

കാസർഗോഡ്. കാഞ്ഞങ്ങാട് മാവേലി എക്സ്പ്രസ് ട്രാക്ക് മാറി കയറിയ സംഭവത്തിൽ വീഴ്ച്ച സമ്മതിച്ച് സ്റ്റേഷൻ മാസ്റ്റർ. സിഗ്നൽ അബദ്ധത്തിൽ മാറി നൽകിയതാണെന്നാണ് വിശദീകരണം.പ്രാഥമിക അന്വേഷണത്തിന് ശേഷം കാസർഗോഡ് റെയിൽവേ ട്രാഫിക് ഇൻസ്‌പെക്ടർ പാലക്കാട് ഡിവിഷന് റിപ്പോർട്ട് കൈമാറി. സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർ, ലോക്കോ പൈലറ്റ് എന്നിവർക്കെതിരെ നടപടിക്ക് സാധ്യത. മറ്റ് സുരക്ഷ വീഴ്ചയോ, സാങ്കേതിക തകരാറോ സംഭവിച്ചിട്ടില്ലെന്നാണ് റെയിൽവേയുടെ ഔദ്യോഗിക വിശദീകരണം