കലാസംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു

Advertisement

തിരുവനന്തപുരം.പ്രശസ്ത കലാസംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.രാജാവിന്റെ മകന്‍, മനു അങ്കിള്‍, പത്രം, ലേലം, റണ്‍ ബേബി റണ്‍, അമൃതം, കാട്ടുകുതിര, വഴിയോരക്കാഴ്ചകള്‍ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളുടെ കലാസംവിധായകനാണ്. കേരളീയം സംഘാടക സമിതിയംഗമാണ്. പുനസ്ഥാപനം എന്ന നവേന്ദ്രജാലം എന്ന ലേഖനത്തിന് 2022 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു.