പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം

Advertisement

കോഴിക്കോട്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം. ബാലുശ്ശേരി ശിവപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ വിദ്യാര്‍ഥി അദ്‌നാന്‍ മുഹമ്മദ് ആണ് മര്‍ദനത്തിന് ഇരയായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസവും ശിവപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വൺ , പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് പി ടി എ ഭാരവാഹികൾ യോഗം ചേരുകയും സംഘർഷം ഉണ്ടാക്കിയ പത്ത് വിദ്യാർത്ഥികളെ പുറത്താക്കുകയും ചെയ്തു. ഇതിന് പിറകെയാണ് ക്ലാസ് ലീഡർ കൂടിയായ അദ്‌നാന്‍ മുഹമ്മദ് അക്രമത്തിന് ഇരയായത്. + 2 വിദ്യാർത്ഥികൾ മർദിച്ചതായാണ് പരാതി. പരുക്കേറ്റ വിദ്യാർത്ഥി ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പുറത്തും കാലിലുമാണ് പരുക്കേറ്റത്.

അദ്നാന്റെ പിതാവ് മുഹമ്മദ് അലി നൽകിയ പരാതിയിൽ ബാലുശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.