ഷവർമ കഴിച്ച ശേഷം ചികിത്സയിലിരിക്കെ മരിച്ച യുവാവിന്റെ ശരീരത്തിൽ സാൽമണല്ലോ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

Advertisement

കൊച്ചി.കാക്കനാട് ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച ശേഷം ചികിത്സയിലിരിക്കെ മരിച്ച യുവാവിന്റെ ശരീരത്തിൽ സാൽമണല്ലോ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ചികിത്സയിലിരിക്കെ ശേഖരിച്ച രക്തസാമ് പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.രാഹുലിന്റെ ശരീരത്തിൽ ബാക്ടീരിയ എത്തിയത് ഷവർമ കഴിച്ചതിൽ നിന്നാണോ എന്ന് പരിശോധിക്കുമെന്ന് പോലീസും പറഞ്ഞു. അതെ സമയം ലേ ഹയാത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കാസർഗോഡ് സ്വദേശി ഉൾപ്പെടെ പത്തിലധികം ആളുകൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.

കാക്കനാടുള്ള ലേഹയാത്ത് ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിന് പിന്നാലെ ചികിത്സയിലിരിക്കെ മരിച്ച രാഹുലിന്റെ ശരീരത്തിൽ ആണ് സാൽമണ്ണ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.രാഹുൽ മരിക്കും മുൻപ് ശേഖരിച്ച രക്തസാമ്പിളിൽ നിന്നാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.ലേ ഹയാത്ത് ഹോട്ടലിൽ നിന്നും കഴിച്ച ഷവർമയിൽ നിന്നാണോ ബാക്ടീരിയ രാഹുലിന്റെ ശരീരത്തിൽ എത്തിയതെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ കുടൽ ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ മാരകമായി ബാധിക്കുന്ന ബാക്ടീരിയയാണ് സാൽമണല്ലോ. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം 2 ദിവസത്തിനകം ലഭിക്കുമെന്നും ഇതിനുശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂഎന്നും തൃക്കാക്കര പോലീസും പറഞ്ഞു.

അതേസമയം ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി നിതാന്ത്‌ ടോമിക്കും ഭക്ഷ്യ വിഷബാധയേറ്റതായി പരാതി. ഈ മാസം 18നാണ് നിതാന്ത്‌ ഓൺലൈനായി ഓർഡർ ചെയ്തു ഗ്രിൽഡ് ചിക്കൻ കഴിച്ചത്.

18, 19 തീയതികളിൽ ഭക്ഷണം കഴിച്ച് പത്തിലധികം പേർക്ക് ഭക്ഷ്യവിഷബാധം ഉണ്ടായതായി തൃക്കാക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു.നഗരത്തിലെ വിവിധ ആശുപത്രികളിലാണ് ഇവരെല്ലാം ചികിത്സ തേടുന്ന വിവരവും ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ട്.ഇതോടെ ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ആകാം രാഹുലിനുംജീവൻ നഷ്ടപ്പെട്ട സംഭവം ഉണ്ടായതിന്റെ കാരണമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും വിലയിരുത്തൽ .നിലവിൽ ഹോട്ടലിന്റെ ഉടമകൾ ഒളിവിലാണ്.