കവിതകള്‍ക്ക് ലഭിക്കേണ്ട പുരസ്കാരം ലഭിച്ചത് ആത്മകഥയ്ക്ക്, വയലാർ പുരസ്‌കാരം ഏറ്റുവാങ്ങി ശ്രീകുമാരൻ തമ്പി

Advertisement

തിരുവനന്തപുരം. നാല്പത്തിയേഴാമത്‌ വയലാർ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു. ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥക്കാണ് പുരസ്‌കാരം. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം സമ്മാനിച്ചത്. പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് നേരത്തെ പുരസ്‌കാരം ലഭിക്കാത്തതിന്റെ നീരസം ശ്രീകുമാരൻ തമ്പി പങ്കുവെച്ചു.

പുരസ്കാരം ഏറ്റുവാങ്ങുമ്പോഴും ശ്രീകുമാരൻ തമ്പി വിയോജിപ്പ് മറച്ചു വെച്ചില്ല. തൻറെ കവിതകൾക്കായിരുന്നു പുരസ്കാരം ലഭിക്കേണ്ടിയിരുന്നത്. ആത്മകഥ എഴുതിയില്ലെങ്കിൽ വയലാർ പുരസ്‌കാരം ലഭിക്കില്ലായിരുന്നു.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ആണ് ചടങ്ങ് നടന്നത്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞുരാമൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാൻ പുരസ്‌കാരം സാഹിത്യകാരൻ പെരുമ്പടവം ശ്രീധരനാണ് ശ്രീകുമാരൻ തമ്പിക്ക് പുരസ്‌കാരം സമ്മാനിച്ചത്.

പ്രൊഫ ജി ബാലചന്ദ്രൻ, കെ ജയകുമാർ, ഡോ പി കെ രാജശേഖരൻ, പ്രഭാവർമ തുടങ്ങിയവർ പുരസ്‌കാര സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.

Advertisement