2023 ഒക്ടോബർ 28 ശനി
BREAKING NEWS
👉അമേരിക്കയിലെ ലിവിസ്റ്റണിൽ 22 പേരെ വെടിവെച്ച് കൊന്നതായി സംശയിക്കുന്ന പ്രതി മരിച്ച നിലയിൽ .ലിവിസ്റ്റണിൽ നിന്ന് 8മൈൽ അകലെ സ്വയം മുറിവേല്പിച്ച നിലയിൽ മൃതദേഹം.
👉 ഗസ്സയിൽ അക്രമണം കടുപ്പിച്ച് ഇസ്രായേൽ. മൂന്നിടത്ത് ശക്തമായ ബോംബാക്രമണം. നിരവധി ഇസ്രയേൽ ടാങ്കുകൾ ഗസ്സയിൽ.
👉യുവതിയുടെ വയറ്റിൽ ശസ്ത്രക്രീയ ഉപകരണം കുടുങ്ങിയ സംഭവം;4 പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാൻ പോലീസ് അനുമതി തേടി.
👉 ഇടുക്കി കമ്പംമെട്ട് കുഴിക്കണ്ടത്ത് ഇന്ന് രാവിലെ 7 ന് ടൈൽ കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
👉 സംസ്ഥാനത്ത് 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
👉 പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ: എച്ച് .വെങ്കിടേശ്വരലു ഹൈദ്രാബാദിൽ അന്തരിച്ചു.
👉 ഇസ്രായേലിൽ അടിയന്തിര വെടിനിർത്തൽ വേണമെന്ന് യുഎൻ പ്രമേയം, വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ട് നിന്നു.
👉 ഹമാസ് വിഷയത്തിൽ തരൂരിനെ തള്ളി കോൺഗ്രസ്; തരൂർ പറഞ്ഞതെല്ലാം പാർട്ടി നിലപാടല്ലന്ന് നേതൃത്വം
🌴 കേരളീയം 🌴
🙏ഇടുക്കി ചിന്നക്കനാൽ സിമിൻ്റ് പാലത്തിന് സമീപം 2 ഏക്കറിലധികം കൈയ്യേറ്റം ഇന്ന് പുലർച്ചെ ദൗത്യസംഘം ഒഴിപ്പിച്ചു.
🙏ദീപാവലിയോടനു
ബന്ധിച്ച് കേരളത്തിലേക്ക് ഒരു വന്ദേഭാരത് ട്രെയിന്‍കൂടി. ചെന്നൈ -ബെംഗളൂരു- എറണാകുളം റൂട്ടില്‍ സ്പെഷല്‍ ട്രെയിന്‍ എന്ന നിലയില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണു സര്‍വീസ് നടത്തുക.
🙏സംസ്ഥാനത്തിനു കൂടുതല്‍ സാമ്പത്തിക സഹായവും വായ്പയെടുക്കാനുള്ള അനുമതിയും വേണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടു.
🙏തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകൃത ദേശീയ പാര്‍ട്ടി അല്ലാത്തതിനാല്‍ കേരളത്തിലെ ജെഡിഎസിന് അയോഗ്യതാ പ്രശ്നം ഉണ്ടാകില്ലെന്നു നേതാക്കള്‍. സംസ്ഥാന ഘടകം പ്രത്യേക വിഭാഗമായി തുടരും. വേറെ പാര്‍ട്ടി രൂപീകരിക്കില്ല.
🙏കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ പ്രതികളായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ പി.ആര്‍ അരവിന്ദാക്ഷനും ബാങ്കിലെ മുന്‍ സീനിയര്‍ അക്കൗണ്ടന്റായ സി കെ ജില്‍സിനും കോടികളുടെ ഇടപാടുകള്‍ നടത്തിയതിനു തെളിവുണ്ടെന്ന് കോടതി. ഇരുവരുടെയും ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവിലാണ് വിചാരണകോടതിയുടെ പരാമര്‍ശം.
🙏തിരുവനന്തപുരത്തു തിങ്കളാഴ്ച സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയുടെ ഉദ്ഘാടനകനായിരുന്ന ശശി തരൂരിനെ പരിപാടിയില്‍നിന്ന് സംഘാടകര്‍ ഒഴിവാക്കി. കോഴിക്കോട് മുസ്ലീം ലീഗ് നടത്തിയ പരിപാടിയിലെ പ്രസംഗം വിവാദമായിരിക്കേയാണ് ശശി തരൂരിനെ ഒഴിവാക്കിയത്. തിരുവനന്തപുരം കോര്‍പറേഷനിലെ 32 മുസ്ലിം മഹല്ല് ജമാഅത്തുകളുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
🙏ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മികച്ച ചാനലൈസിംഗ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ നേടി.
🙏സിപിഎം ഭരിച്ചിരുന്ന കോട്ടയം കടനാട് സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവച്ചു. നിക്ഷേപകര്‍ക്ക് 55 കോടിയോളം രൂപ നല്‍കാനാവാതെ പ്രതിസന്ധിയിലാണു ബാങ്ക്.
🙏തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് കാലത്ത് കെഡാവര്‍ ബാഗ് വാങ്ങിയതില്‍ എംപ്ലോയീസ് സൊസൈറ്റി 320 രൂപ അധികം വാങ്ങിയെന്നു റിപ്പോര്‍ട്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചു.
🙏ബസ് ചാര്‍ജായി നല്‍കിയ തുക കുറഞ്ഞുപോയെന്നു പറഞ്ഞ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസ് ജീവനക്കാര്‍ പാതിവഴിയില്‍ ഇറക്കിവിട്ടു. തൃശൂര്‍ പഴമ്പാലക്കോട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി.
🇳🇪 ദേശീയം 🇳🇪
🙏വിവാഹേതര ലൈംഗിക ബന്ധവും സ്വവര്‍ഗ ലൈംഗികതയും വീണ്ടും ക്രിമിനല്‍ കുറ്റമാക്കിയേക്കും. പാര്‍ലമെന്ററി സമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും. 2018 ല്‍ സുപ്രീം കോടതി റദ്ദാക്കിയ വകുപ്പുകള്‍ പുനസ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. സ്ത്രീക്കും പുരുഷനും ഒരേ ശിക്ഷ ശുപാര്‍ശ ചെയ്യുന്ന നിയമമാണ് പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലുള്ളത്.
🙏തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പിന്നാക്ക സമുദായാംഗത്തെ മുഖ്യമന്ത്രിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെലങ്കാനയിലെ സൂര്യപേട്ടില്‍ പ്രസംഗിക്കവേയാണ് പ്രഖ്യാപനം.
🙏ചോദ്യത്തിനു കോഴ ആരോപണത്തില്‍ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്കു മുമ്പാകെ ചൊവ്വാഴ്ച ഹാജരാകില്ലെന്നു മഹുവ മൊയ്ത്ര എംപി. ആരോപണം ഉന്നയിച്ചവരുടെ മൊഴി ആദ്യമെടുത്ത എത്തിക്സ് കമ്മിറ്റിയുടെ നടപടി ദുരൂഹമാണെന്ന് പ്രിയങ്ക ചതുര്‍വേദി എംപി വിമര്‍ശിച്ചു.
🙏പശ്ചിമബംഗാളില്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തു. കോടികളുടെ റേഷന്‍ വിതരണ കുംഭകോണം ആരോപിച്ചാണ് അറസ്റ്റ്. 18 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനുശേഷം അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക് കുഴഞ്ഞ് വീണു. ജോക്കയിലെ ഇഎസ്ഐ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി.
🙏രാജസ്ഥാനിലും എന്‍ഫോഴ്സ്മെന്റ് കുരുക്ക്. ചോദ്യം ചെയ്യിലിന് ഹാജരാകാന്‍ സമയം നീട്ടി ചോദിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകനോട് തിങ്കളാഴ്ച ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു.
🙏മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴുതപ്പുറത്തേറി സ്ഥാനാര്‍ഥി. ബുര്‍ഹാന്‍പൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പ്രിയങ്ക് സിംഗ് താക്കൂറാണ് കഴുതപ്പുറത്ത് തഹസില്‍ദാര്‍ ഓഫീസിലെത്തിയത്.
🇦🇴 അന്തർദ്ദേശീയം 🇦🇺
🙏അമേരിക്കയിലേക്കുള്ള എച്ച് -1 ബി വിസയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അമേരിക്കയിലെ തൊഴിലവസരങ്ങളെ ബാധിക്കുമെന്ന് ഇന്ത്യന്‍ ഐടി കമ്പനികളുടെ സംഘടനയായ നാസ്‌കോം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദേശങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ 60 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്.
🙏ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. ഉഗ്രസ്ഫോടനങ്ങളിലൂടെ ഗാസയിലെ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകര്‍ത്തു. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.
🙏അബുദാബി വിമാനത്താവളത്തിലെ പുതിയ എ ടെര്‍മിനല്‍ സജ്ജമായി. നവംബര്‍ ഒന്നു മുതല്‍ 14 വരെ ടെര്‍മിനല്‍ 1, 2, 3 എന്നിവയ്‌ക്കൊപ്പം ടെര്‍മിനല്‍ എ ഒരേ സമയം പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
🏏 🥍 കായികം🏸🏑
👉വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ആശാന് വിജയമൊരുക്കി വരവേറ്റ് കേരള ബ്ലാസ്റ്റേഴ്സ്. 10 മത്സരങ്ങളുടെ വിലക്കിന് ശേഷം പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് തിരിച്ചെത്തിയ ഐഎസ്എല്‍ മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഒഡിഷയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തകര്‍ത്തു വിട്ടത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടുഗോളടിച്ച് ജയം സ്വന്തമാക്കിയത്.
👉 ഏകദിന ക്രിക്കറ്റ് ലോക കപ്പിലെ ആവേശകരമായ മത്സരത്തില്‍ പാകിസ്ഥാനെ ഒരു വിക്കറ്റിന് തോല്‍പിച്ച് വിജയക്കുതിപ്പ് തുടര്‍ന്ന് ദക്ഷിണാഫ്രിക്ക.
👉 ജയപരാജയങ്ങള്‍ മാറി മറിഞ്ഞ മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 270 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിങ്ങിയ ദക്ഷിണാഫ്രിക്ക 47.2 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്.
👉91 റണ്‍സെടുത്ത എയഡന്‍ മാര്‍ക്രത്തിന്റെ ഇന്നിംഗ്സ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് കരുത്തേകി. ഈ വിജയത്തോടെ ദക്ഷിണാഫ്രിക്ക ആറ് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റോടെ പട്ടികയില്‍ ഒന്നാമതെത്തി. അഞ്ച് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള ഇന്ത്യ പട്ടികയില്‍ രണ്ടാമതാണ്.