മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി: മാപ്പ് പറഞ്ഞ് സുരേഷ് ഗോപി , പരാതി നൽകാനൊരുങ്ങി മാധ്യമ സ്ഥാപനം; സുരേഷ് ഗോപി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്‌ഐ

Advertisement

കോഴിക്കോട്: മാധ്യമ പ്രവർത്തകയുടെ കൈയ്യിൽ തട്ടിയ സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കോഴിക്കോട്ട് സ്വകാര്യ ഹോട്ടലിൽ ഇന്നലെയാണ് പരാതിക്കാധാരമായ സംഭവം ഉണ്ടായത്. മാനസിക ബുദ്ധിമുട്ട് തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നതായി സുരേഷ് ഗോപി ഫെയ്സ് ബുക്കിൽ കുറിപ്പിട്ടു. ജീവിതത്തിൽ ഇതുവരെ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.സംഭവത്തിൽ മാധ്യമ സ്ഥാപനം പരാതി നൽകുമെന്നറിയിച്ചതോടെയാണ് സുരേഷ് ഗോപി പരസ്യമായി മാപ്പ് പറഞ്ഞത്.

എന്നാൽ
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് സുരേഷ് ഗോപി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്ഐ. സുരേഷ് ഗോപി കേരളത്തിൽ സിനിമാറ്റിക് കോമാളിയായി മാറിയെന്നും ഡിവൈഎഫ്ഐ ഫേസ്ബുക്കിൽ കുറിച്ചു.

ആധുനിക ലോകം ഉപേക്ഷിച്ച എല്ലാ ജീർണ്ണതകളെയും താലോലിക്കുന്ന ഒരു സിനിമാറ്റിക് കോമാളിയായി മാറിയ സുരേഷ് ഗോപി എത്ര കപടത നിറഞ്ഞ മാനസികാവസ്ഥയുമായി ആണ് ജീവിക്കുന്നതെന്ന് മാധ്യമ പ്രവർത്തകയോട് പെരുമാറിയ രീതി കണ്ടാൽ വ്യക്തമാകും. മാധ്യമപ്രവർത്തകയോടുള്ള സമീപനം സുരേഷ് ഗോപി പേറുന്ന ജീർണ രാഷ്ട്രീയത്തിന്റെ ബാക്കിപത്രമെന്നും ഡിവൈഎഫ്ഐ പറഞ്ഞു

Advertisement