മൂന്നാറിൽ വീണ്ടും ഒഴിപ്പിക്കൽ നടപടി; 2.20 ഏക്കർ ഭൂമി ഏറ്റെടുത്ത് ദൗത്യസംഘം ബോർഡ് സ്ഥാപിച്ചു

Advertisement

ഇടുക്കി:
മൂന്നാറിൽ വീണ്ടും ദൗത്യസംഘം കയ്യേറ്റം ഒഴിപ്പിച്ചു. 2.20 ഏക്കർ ഭൂമി ഏറ്റെടുത്ത് ദൗത്യസംഘം ഇന്ന് പുലർച്ചെ ബോർഡ് സ്ഥാപിച്ചു. ചിന്നക്കനാൽ സിമന്റ് പാലത്തിന് സമീപമാണ് ഒഴിപ്പിക്കൽ നടത്തിയത്. ഭൂമി കൈവശം വെച്ചിരുന്ന അടിമാലി സ്വദേശി ജോസ് ജോസഫിനോട് വീട് ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകി. ഇയാൾ ഏലം കൃഷി ചെയ്തിരുന്ന സ്ഥലമാണ് ഒഴിപ്പിച്ചത്. 30 ദിവസത്തെ സാവകാശമാണ് ഈ ഭൂമി ഒഴിഞ്ഞുപോകാനായി ജോസ് ജോസഫിന് അനുവദിച്ചിരിക്കുന്നത്.

Advertisement