കൈക്കുഞ്ഞിന്റെ തൊണ്ടയില്‍ നിന്ന് വലിയ വണ്ടിനെ പുറത്തെടുത്തു. ശ്വാസതടസത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശികളുടെ എട്ട് മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ തൊണ്ടയിലാണ് കൊമ്പന്‍ ചെല്ലി ഇനത്തില്‍പെട്ട വണ്ട് കുടുങ്ങിയത്. പരിശോധനയില്‍ വണ്ടിനെ കണ്ടതോടെ ഡോക്ടര്‍മാര്‍ അതിനെ പുറത്തെടുക്കുകയും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുകയുമായിരുന്നു. കുട്ടി ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരുന്നു. ചികിത്സ വൈകിയിരുന്നെങ്കില്‍ കുട്ടിയുടെ നില ഗുരുതരമാകുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കളിക്കുന്നതിനിടെ അബദ്ധത്തില്‍ വണ്ട് അകത്തുപോയതെന്നാണ് നിഗമനം.